CBI 5 The Brain Teaser: ബിജിഎമ്മിന്റെ അകമ്പടിയോടെ മമ്മൂക്കയുടെ വരവ്; ഈ സേതുരാമയ്യർ വരുന്നത് വെറുതെയല്ല
നേരത്തെ തന്നെ ലൊക്കേഷനിലെ ചിത്രങ്ങളും സിനിമയുടെ ഒരു സ്റ്റില്ലും മമ്മൂട്ടി പങ്ക് വെച്ചിരുന്നു. ഇത് കൂടാതെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സിബിഐ 5 - ദി ബ്രെയിൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒരു അഡാർ ഐറ്റം തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ മമ്മൂട്ടിയുടെ ഇംഗ്ലീഷ് ഡയലോഗോട് കൂടെയാണ് തുടങ്ങുന്നത്. പല കഥാപാത്രങ്ങളെയും കാണിച്ച് ഒടുവിൽ സ്ലോ മോഷനിൽ കയ്യും കെട്ടി സിബിഐ ഓഫീസിന് മുന്നിൽ ചന്ദനക്കുറി ഇട്ട് നടന്നുവരുന്ന മമ്മൂട്ടി..കൂടെ ആ മാസ്റ്റർ പീസ് ബിജിഎം. യാ മോനെ..രോമാഞ്ചം അടിച്ച് പോകും.
മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ടീസർ നൽകുന്ന സൂചനകൾ. ഈ മാസം അവസാനം തീയേറ്ററിൽ എത്തുമെന്നാണ് സൂചനകൾ. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ.
സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർസിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.
ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും, ജഗതിയും എത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA