വിവാഹം ഉടനെ ? എന്റെ അമ്മയുടെ ആഗ്രഹമാണ് എന്റെ കല്ല്യാണം : രഞ്ജു രഞ്ജിമാര്‍
പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് യാതൊരു പ്രശ്നവും ഇല്ല. പക്ഷേ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്റെ വിവാഹമാണ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍. വിവാഹത്തിനും ആഘോഷങ്ങൾക്കും ആളുകളെ അണിയിച്ചൊരുക്കി ആളുകളുടെ മനസ് നിറയുന്ന രീതിയിലാണ് രഞ്ജു രഞ്ജിമര്‍ ഇടം പിടിച്ചിരിക്കുന്നത്. താരത്തിന്റെ മേക്കപ്പും അതിന്റെ വ്യത്യസ്തമായ രീതിയും കൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാന്‍ രഞ്ജുവിന് സാധിക്കാറുളളത്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകള്‍ വൈറലാവുന്നതും പതിവാണ്.
ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമര്‍ സൗന്ദര്യ സംരക്ഷണത്തിനും വലിയ പ്രധാന്യമാണ് നൽകുന്നത്. മേക്കപ്പ് ലോകത്തിലേക്ക് പ്രതീക്ഷിക്കാതെയാണ് താൻ കടന്നു വന്നതെന്ന് താരം പറയുന്നു. ഓരോ നാളുകൾ കഴിഞ്ഞതിന് ശേഷമാണ് ഇതാണ് എന്റെ ലോകം എന്ന് ഞാൻ മനസിലാക്കിയത്. എന്നാൽ ഇന്ന് ഈ ലോകം ഇല്ലാതെ ഞാനില്ല എന്നാണ് രഞ്ജു പറയുന്നത്. സെലിബ്രിറ്റികളിലുപരി കുറെ നല്ല മനുഷ്യരുമായി ഇടപെടാൻ കഴിഞ്ഞു അതിലൂടെ നല്ല ബന്ധം നിലനിർത്താൻ സാധിച്ചു. കൂടാതെ പല ആചാരങ്ങളുളള കല്ല്യാണങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. അതിൽ ഇപ്പോഴും പണ്ട് മേക്കപ്പ് ചെയ്ത ആളുകളുടെ മക്കളെ ഇന്നും ഒരുക്കാൻ സാധിക്കുന്നു എന്നതും വലിയ സന്തോഷമുണ്ടാക്കുന്നതാണ്. പൊതുവേ ഒരു ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ആയത് കൊണ്ട് തന്നെ എപ്പോഴും ഒരു കമ്മ്യൂണിറ്റിയിൽ മാത്രം അല്ല ജീവിക്കുന്നത് പൊതു ജനങ്ങൾക്കിടയിലുമാണ് ജീവിക്കുന്നതെന്നും രഞ്ജു രഞ്ജിമര്‍ പറഞ്ഞു.
പലയിടത്തും തന്റെതായ അഭിപ്രായങ്ങൾ പറയുമ്പോൾ നെഗറ്റീവ് കമന്‍റ്സുകൾ ഒരുപാട് കോൾക്കാനിടയായിട്ടുണ്ട്. കൂടുതലായും ശ്രദ്ധിക്കുന്നതും വായിക്കുന്നതും അത്തരം കമന്‍റ്സുകൾ ആണ്. അതിലെ ഉളളടക്കം മനസിലാക്കും അതായത് വിമർശിക്കാൻ മാത്രം എഴുതുന്നതാണോ അതോ താൻ പറഞ്ഞ കാര്യങ്ങളിലെ തെറ്റ് വശങ്ങൾ ചൂണ്ടികാണിക്കാൻ ആണോ എന്നും പരിശോധിക്കാറുണ്ടെന്നും രഞ്ജു പറഞ്ഞു. അതിൽ എന്നെ മനപ്പൂർവ്വം വിമർശിക്കാൻ മാത്രം വരുന്നവരുണ്ട് അവർക്കുളള മറുപടി അതേ രീതിയിൽ തന്നെ കൊടുക്കാറുമുണ്ട്.
15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ഞാന്‍ കൂലിവേലയ്ക്ക് ഇറങ്ങി 22 വയസ്സിലാണ് മേക്കപ്പ് ആർട്ടിസ്റ്റായി എത്തുന്നത് . തുടന്നുളള ജീവിതത്തിൽ കുട്ടികളുടെ കൂട്ടുകാരിയ അമ്മയാണ് താനെന്നും അങ്ങനെ അവർ എന്നെ അമ്മേ എന്നു വിളിക്കുന്നു അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു. തന്റെ മാറ്റങ്ങൾ വീട്ടുകാരാണ് ആദ്യം തിരിച്ചറിഞ്ഞത്. പക്ഷെ എന്റെ വീട്ടുകാർ ഒരിക്കലും എന്നെ മാറ്റി നിർത്തിയിട്ടില്ല അത് എന്ത് കൊണ്ടാണ് എന്ന് അറിയ്യില്ല ഒരുപക്ഷേ അമ്മയ്ക്ക് പെൺകുട്ടികളെ എപ്പോഴും ഇഷ്ടമായത് കൊണ്ടാകാം എന്നും താരം പറഞ്ഞു.
പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് യാതൊരു പ്രശ്നവും ഇല്ല. പക്ഷേ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്റെ വിവാഹമാണ്. എന്നാൽ ജീവിതത്തിൽ ഇതുവരെ ഞാൻ ആഗ്രഹിക്കാത്തൊരു കാര്യമാണ് വിവാഹം. ഒരുപാട് തവണ കല്ല്യാണ പെണ്ണായി ഞാൻ മേക്കപ്പ് ചെയ്തു പക്ഷേ വധുവായി വരാൻ ആഗ്രഹം ഇല്ല എന്നാണ് താരത്തിന്റെ മറുപടി. ഇതിനിടയിൽ നല്ല ആലോചനകൾ വന്നിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ ചില ലക്ഷ്യങ്ങളുണ്ട് . അതിനെല്ലാം ഒപ്പം സഞ്ചരിക്കുന്ന ആലോചന വന്നാൽ ചിലപ്പോൾ വിവാഹം നടക്കാം. വിവാഹം പോലെ തന്നെ ലോകത്ത് എനിക്ക് ഇഷ്ടമല്ലാത്ത മറ്റൊരു കാര്യം കൂടി ഉണ്ട് എന്നും താരം പറഞ്ഞു. അത് ഡ്രൈവിങ് പഠിക്കുക എന്നതുമാണ്. രണ്ടിനോടും തീരെ താൽപര്യമില്ല. കാരണം എല്ലാം ഒരു ഭാഗ്യ പരീക്ഷണമാണെങ്കിൽ കൂടിയും വിവാഹമെന്ന കോൺസപ്റ്റിലേക്ക് പോകാൻ താൽപര്യമില്ല.' ഡ്രൈവിങ് പോകുമ്പോൾ ഡ്രൈവർക്ക് പോലും ഞാൻ സമാധാനം കൊടുക്കാറില്ല പലപ്പോഴും ചീത്ത വിളിക്കാറുണ്ട്. എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണുമ്പോൾ വലിയ പേടിയാണ് എനിക്ക്.
പണ്ട് എന്നെ നോക്കി കുറെ ആളുകൾ പരിഹസിച്ചിട്ടുണ്ട് പക്ഷേ ഇന്നത്തെ എന്റെ ഈ മാറ്റം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണ് എനിക്ക് ജീവിക്കാൻ വാശി വന്നത്. പൊരുതാന്‍ ഉള്ളതാണ് ജീവിതം. പൊരുതി നേടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആകണം എന്ന് മാത്രം. സൗന്ദര്യം നമ്മുടെ മനസ്സില്‍ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളില്‍ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും എന്നും രഞ്ജു രഞ്ജിമര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...