മിനി സ്ക്രീനില്‍ കുടുംബ സദസുകള്‍ക്ക് പ്രിയങ്കരിയായി മാറിയശേഷം  സിനിമാലോകത്തും  തന്‍റെ പ്രതിഭ തെളിയിച്ച  താരമാണ്  രചന നാരായണൻകുട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴവില്‍ മനോരമയിലെ മറിമായം എന്ന പരമ്പരയിലൂടെ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ രചന  'തീർത്ഥാടനം' എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. എന്നാല്‍, "ലക്കി സ്റ്റാര്‍" എന്ന ചിത്രത്തില്‍ ജയറാമിന്‍റെ നായികയായി എത്തിയതോടെ  സിനിമാലോകത്തും രചന ചുവടുറപ്പിക്കുകയായിരുന്നു.



*


രചന നാരായണൻകുട്ടി (Rachana Narayanankutty) പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിയ്ക്കുന്നത്.


*



രാജാ രവി വർമയുടെ (Raja Ravi Varma) ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന  പെയിന്‍റിംഗിനെ പുനരാവിഷ്കരിച്ചുള്ള  ഫോട്ടോഷൂട്ടാണ്  (Celebrity Photoshoot) താരം പങ്കുവച്ചിരിക്കുന്നത്.  


*



നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്‍റെ  വീഡിയോയും താരം ആരാധകര്‍ക്കായി  പങ്കുവച്ചിട്ടുണ്ട്.


*



 ആമേൻ, പുണ്യാളൻ അ​ഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം എന്നീ ചിത്രങ്ങളില്‍ രചന അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി. 


Also read: ക​ര്‍​ഷ​ക​ര്‍ ഇ​ല്ലെ​ങ്കി​ല്‍ അ​ന്നം മുടങ്ങും, ക​ര്‍​ഷ​ക​സ​മ​ര​ത്തോ​ടു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ടൊ​വി​നോ


ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമം​ഗലി എന്നിവയാണ് താരത്തിന്‍റെ  പുതിയ ചിത്രങ്ങൾ.