ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലിക്കളിയിൽ തരംഗമായി 'ചാവേർ'. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും 'ചാവേർ' ടീമും എത്തിച്ചേ‍ർന്നു. പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ 'ചാവേർ' എന്ന ചിത്രത്തിന്റെ വീര്യവും ആളിപ്പടർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകർക്ക് വന്യമായ തിയേറ്റർ കാഴ്ചക‍ള്‍ സമ്മാനിക്കാനായെത്തുന്ന 'ചാവേർ' സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു. പുലിക്കളിക്കിടയിൽ പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുതുമ നിറച്ചു. ഇതാദ്യമായാണ് ഒരു സിനിമയുടെ അണിയറപ്രവർത്തകര്‍ സിനിമയുടെ പ്രചരണാർത്ഥം പുലിക്കളിക്കിടയിൽ എത്തിച്ചേരുന്നത്. 


മുന്നൂറോളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിനൊപ്പം നൃത്തം വയ്ക്കുന്നത്. കരിമ്പുലി, വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്‍റ് പുലി തുടങ്ങി പലതരത്തിലുള്ള പുലികള്‍ നഗരത്തില്‍ കൗതുകമുണർത്തി. വിയ്യൂര്‍ ദേശത്ത് നിന്നും ഇക്കുറി പെണ്‍പുലികളുമെത്തി.


ALSO READ: RDX Movie : "ഇന്ത്യയിലെ മികച്ച ആക്ഷൻ ചിത്രം"; ആർഡിഎക്സിനെ കുറിച്ച് ഉദയനിധി സ്റ്റാലിൻ


സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ചാവേർ‍'. പ്രഖ്യാപനം മുതൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.


ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾ സമ്മാനിച്ച തിയേറ്റർ വൈബ് തന്നെയാണ് 'ചാവേറി'നായി കാത്തിരിക്കാൻ ഏവരേയും പ്രേരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 21ന് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.