Chaaver Movie : ചാവേറിന്റെ റിലീസ് ഉടൻ; ടിനു പാപ്പച്ചൻ സിനിമയുടെ പുതിയ അപ്ഡേറ്റ് ഉടൻ എന്ന് അണിയറ പ്രവർത്തകർ
Chaaver Movie Update : ചാവേർ ജൂലൈയിൽ തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അജഗജാന്തരം എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ചാവേർ. കുഞ്ചാക്കോ ബോബനും അന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഖ്യാപനം നാൾ മുതൽ ടിനു പാപ്പച്ചൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളം സിനിമ പ്രേക്ഷകർ. ചാവേർ ഉടൻ തിയറ്റുറുകളിൽ എത്തുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. കാറിന്റെ ഉള്ളിലിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിത്രം ഉടൻ തീയറ്ററുകളിലേക്കെത്തുമെന്ന് സൂചന അണിയറ പ്രവർത്തകർ നൽകുന്നത്. ഇത് സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റ് ഉടനുണ്ടാകുമെന്നാണ് പുതിയ വീഡിയോയിലൂടെ ചാവേറിന്റെ അണിയപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ടിനു പാപ്പച്ചൻ ചിത്രം തിയറ്ററുകളിലേക്കെത്തിയേക്കുമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ മോഷൻ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായം നേടിയ സംവിധായകൻ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ.
ALSO READ : RDX Movie : അടിയല്ല പൊരിഞ്ഞടിയാണ്! ഇത്തവണ നടുക്ക് നീരജ് മാധവ്; ആർഡിഎക്സ് ടീസർ
ജോയ് മാത്യുവാണ് ചാവേറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുൺ നാരയണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അരുണ്‍ നാരായണ്‍നും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിന്‍റോ ജോര്‍ജാണ്.
എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - മെല്‍വി ജെ, മേക്കപ്പ് - റോണക്സ് സെവ്യര്‍, സ്റ്റണ്ട് - സുപ്രീം സുന്ദര്‍, വിഎഫ്എക്സ് - എക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ - കിരണ്‍ എസ്, അനന്ദു വിജയ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...