Chaaver Release Update: ചാവേർ ഒക്ടോബർ ആദ്യവാരം എത്തും; റിലീസ് തിയതി അറിയണ്ടേ?
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിനായി പ്രഖ്യാപന സമയം മുതൽ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചാവേർ. ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിനായി പ്രഖ്യാപന സമയം മുതൽ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചാവേറിന്റെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കൂടാതെ ചിത്രത്തിന്റെ റിലീസ് തിയതി സംബന്ധിച്ചും വ്യക്തത വന്നിരിക്കുകയാണ്. ഒരു പ്രമുഖ ഓൺലൈൻ മീഡിയയോട് ചിത്രത്തിന്റെ നിർമാതാവ് അരുൺ നാരായണൻ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചാവേർ സിനിമയിലെ ഡയലോഗുകളിൽ ഒന്ന് മാറ്റാൻ മാത്രമാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് നിർമാതാവ് പറഞ്ഞു. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 2 മണിക്കൂർ 9 മിനിറ്റ് ആണ് ചാവേറിന്റെ ദൈർഘ്യം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോയതിനാലാണ് ചാവേറിന്റെ റിലീസ് വൈകിയതെന്നാണ് അരുൺ നാരായണൻ പറയുന്നത്. ഒക്ടോബര്‍ 5ന് ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വേണു കുന്നപ്പിള്ളിയും റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ചാവേറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് വരികയും ചെയ്തു ട്രെയിലർ. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ. അരുണ്‍ നാരായണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വര്‍ഗീസാണ്. സ്റ്റണ്ട് സുപ്രീം സുന്ദർ. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിന്റോ ജോര്‍ജാണ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവിയുമാണ്. കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.