സെലിബ്രിറ്റി ദമ്പതികളിൽ മലയാളിൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് നർത്തകിയും സോഷ്യൽ മീഡിയ താരവുമായിരുന്ന സൗഭാഗ്യ വെങ്കടേശ് നടൻ അർജുൻ സോമശേഖരും. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക്ടോക് വീഡിയോയിലൂടെയാണ് കൂടുതൽ പ്രമുഖയായി മാറിയത്. അർജുനാകട്ടെ ഫ്ളവേഴ്സ് ചാനലിലെ പ്രമുഖ കോമഡി സീരിയലായിരുന്ന ചക്കപ്പഴത്തിലൂടെയും. എന്നാൽ സൗഭാഗ്യയുമായിട്ടുള്ള വിവാഹത്തിന് ശേഷം അർജുൻ ചക്കപ്പഴം സീരിയലിൽ നിന്നും പിന്മാറുകയും ചെയ്തു. എന്നാൽ ഇത് സൗഭാഗ്യ കാരണമാണെന്നായിരുന്ന ചില പേജ് ത്രി മാധ്യമങ്ങൾ അഭ്യുഹങ്ങൾ കേന്ദ്രീകരിച്ച് അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അങ്ങനെ ഒന്നുമില്ലായിരുന്നു. ആവശ്യമില്ലാതെ എല്ലാത്തിനും പ്രതികരിക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് അതിന് മറുപടി നൽകാഞ്ഞതുമെന്ന് അർജുൻ സോമശേഖരൻ സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളാണെന്ന് എടുത്ത് കാണിച്ച് വാർത്തകൾ സൃഷ്ടിക്കാൻ എളുപ്പമാണ്. അതിലൂടെ ഒരു മനസുഖം ലഭിക്കുമായിരിക്കും. പ്രത്യേകിച്ച് മലയാളികൾക്ക്. ആ മലയാളികളുടെ മനസുഖത്തിന് വേണ്ടി അങ്ങനെ ഒരു വാർത്ത പറഞ്ഞുണ്ടാക്കിയെന്ന് സൗഭാഗ്യയും പറഞ്ഞു.


ALSO READ : Kiara Advani Pregnancy: കിയാര ശരിക്കും ഗർഭിണിയാണോ? എന്തായിരിക്കും വാസ്തവം



ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾക്കോ വാർത്തകൾക്കോ തങ്ങൾ പ്രതികരിക്കാൻ നിൽക്കാറില്ല. ഒരു മൂന്നൂറ് നല്ല പോസിറ്റീവ് കമന്റുകൾക്കിടെയിൽ വരുന്ന ഒന്നോ രണ്ടോ നെഗറ്റീവ് കമന്റുകൾക്ക് എന്തിന് മറുപടി കൊടുക്കണം. ഇക്കാര്യം തന്നോട് സൗഭാഗ്യയാണെന്ന് പറഞ്ഞ് മനസ്സിലാക്കി തന്നതെന്ന് അർജുൻ പറഞ്ഞു. എന്നാൽ നെഗറ്റീവ് കമന്റുകൾ അങ്ങനെ തള്ളി കളയാറില്ല. അവ ശ്രദ്ധിക്കാറുണ്ട്. അതുമൂലം മനസ്സിന് നല്ല വിഷമങ്ങളും ഉണ്ടാകാറുണ്ടെന്ന് സൗഭാഗ്യ കൂട്ടിച്ചേർത്തു.


ചക്കപ്പഴത്തിന്റെ വാർത്ത വന്ന സമയത്ത് തന്നെ മോശമായി ചിത്രീകരിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നത്. അതൊക്കെ ശരിക്കും വലിയ രീതിൽ തനിക്ക് വിഷമമാണ് നൽകിയത്. എന്നാൽ സീരിയൽ വിട്ടതിന്റെ യഥാർഥ കാരണമെന്താണെന്ന് അർജുന് പറയാൻ സാധിക്കാത്ത സാഹചര്യം അത് സൃഷ്ടിച്ചെന്നും സൗഭാഗ്യ പറഞ്ഞു. കുടുംബത്തിൽ നിന്നും മാറി നിന്ന് സീരിയലിന് വേണ്ടി പ്രവർത്തിക്കുന്ന അത്രയ്ക്ക് വലിയ കാര്യമായി തോന്നിയില്ലയെന്ന് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞിരുന്നു. അതാണ് പിന്നീട് ചക്കപ്പഴത്തിൽ നിന്നും പിന്മാറിയപ്പോൾ സൗഭാഗ്യ പേരെടുത്തിട്ടതെന്ന് അർജുൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.