`ഏറ്റവും മനോഹരമായ സമ്മാനം` ആൺകുഞ്ഞിന് ജന്മം നൽകി മരിയ ഷറപ്പോവ
കുഞ്ഞിനും പങ്കാളിക്കും ഒപ്പമുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഷറപ്പോവ പങ്കുവെച്ചത്
കുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് ലോക മുൻ ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ . ജൂലൈ ഒന്നിന് ആൺകുഞ്ഞിന് ജന്മം നൽകിയതായാണ് ഷറപ്പോവ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഏറ്റവും മനോഹരമായ , വെല്ലുവിളി നിറഞ്ഞ ആശ്വാസമേകുന്ന സമ്മാനം എന്നാണ് ഷറപ്പോവ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കുഞ്ഞിനും പങ്കാളിക്കും ഒപ്പമുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഷറപ്പോവ പങ്കുവെച്ചത്. തയോഡർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2020 ഡിസംബറിലാണ് ഷറപ്പോവയും ബ്രിട്ടീഷ് ബിസിനസുകാരനായ അലക്‌സാൻഡറും വിവാഹം കഴിക്കാൻ പോകുന്നതായി പ്രഖ്യാപിച്ചത്.
2004ലാണ് ഷറപ്പോവ തന്റെ ആദ്യ കിരീടത്തിലേക്ക് എത്തുന്നത്. 17-ാം വയസിൽ വിംബിൾടൺ ചാമ്പ്യനായ താരം 2006ൽ യുഎസ് ഓപ്പണിലും 2008ൽ ഓസ്ട്രേലിയൻ ഓപ്പണിലും ജയം പിടിച്ചു. 2012,2014 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായി . 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിയും നേടി. 2021ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...