ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസ്, കങ്കണ റണാവത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ചന്ദ്രമുഖി 2' ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്. സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററിലെത്തിയ ചിത്രത്തിന് വിജയം സ്വന്തമാക്കാനായില്ല. ഡയറക്ടർ പി.വാസുവാണ് ചിത്രം സംവിധാനം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. മുൻനിര പ്രൊഡക്ഷൻ ഹൗസായ 'ലൈക്ക പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിച്ചത്. വേട്ടയിൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് എത്തിയത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.



Also Read: Bandra Movie: 'ബാന്ദ്ര'യുടെ റിലീസ് കാത്തിരിക്കുന്നവർക്കുള്ള അപ്ഡേറ്റ് ഇതാ..!! റിലീസ് തിയതി ഉടനറിയാം‌


 


ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണിയായിരുന്നു. പി ആർ ഒ - ശബരി.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.