തമിഴ് സിനിമയിലെ ഹിറ്റുകളില്‍ ഒന്നായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ രാഘവ ലോറന്‍സിന്‍റെ റോള്‍ എന്താണ് എന്ന ചര്‍ച്ചകള്‍ സജീവമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍,സുരേഷ്ഗോപി,ശോഭന എന്നിവര്‍ അഭിനയിച്ച മണിച്ചിത്ര താഴിന്‍റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി.


ഇതിന്‍റെ തുടര്‍ച്ചയായ ചന്ദ്രമുഖി2 എന്ന് പേരിട്ട സിനിമയും പി വാസു തന്നെയാണ് സംവിധാനം ചെയ്യുന്നത്.


ഈ സിനിമയുടെ ഇതിവൃത്തം ചന്ദ്രമുഖിയിലെ രജനികാന്തിന്റെ കഥാപാത്രം വെട്ടയന്റെയും ചന്ദ്രമുഖിയുടെയും പിന്നാമ്പുറ കഥകളാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.


രജനികാന്തിന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ രാഘവ ലോറന്‍സ് ആകും ചെയ്യുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.സംവിധായകന്‍ പി വാസു തന്നെ ഇക്കാര്യം 
വെളിപെടുത്തിയതായാണ് വിവരം.


നേരത്തെ സംവിധായകനും നടനുമായ രാഘവ ലോറന്‍സ് ചന്ദ്രമുഖി 2 ന്‍റെ ഭാഗമാകുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


ഈ സിനിമയില്‍ അഭിനയിക്കുന്നതിന് കിട്ടിയ വിഹിതം കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായും രാഘവ ലോറന്‍സ് പറഞ്ഞിരുന്നു.


ഇങ്ങനെ ചന്ദ്രമുഖി 2 വില്‍ രാഘവ ലോറന്‍സ് മുഖ്യകഥാപാത്രം ആകുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും സൂപ്പര്‍താരം രജനികാന്തും സിനിമയില്‍ ഉണ്ടാകുമെന്നും 
ചില റിപ്പോര്‍ട്ടുകളുണ്ട്.രജനി മനോരോഗ വിദഗ്ധന്‍റെ വേഷത്തില്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.