തന്റെ അപ്പയെ ഇനിയും അനുകരിക്കണമെന്ന് കോട്ടയം നസീറിനോട് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ. എന്‍റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. അദേഹം കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എന്‍റെ ശ്രദ്ധയിൽ വരുന്നത്. ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിന്‍റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എന്‍റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം. അഭ്യർത്ഥനയാണ്. മനുഷ്യ മനസ്സിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്‍റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്. നസീറിനെ ചേർത്തു നിർത്തിയാണ് ചാണ്ടി ഉമ്മൻ ഇതു സൂചിപ്പിച്ചത്. കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചടങ്ങില്‍ ഉണ്ടായിരുന്നു. 


ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്‍റെ ആരംഭ ചടങ്ങിലായിരുന്നു സംഭവം. ജനുവരി ഏഴ് ചൊവ്വാഴ്ച്ച കോട്ടയത്തെ പനച്ചിക്കാട്ടു വച്ചായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്. നീൽ സിനിമാസ് സൂര്യ ഭാരതി ക്രിയേഷൻസിന്‍റെയും ബാനറിൽ മനോജ് കുമാർ, കെപി ഷാജി, കെ ജോർജ്, ഷിജു കെ ടോം, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.  


നീണ്ട കരഘോഷത്തോടെയാണ് ചാങ്ങി ഉമ്മന്‍റെ ഈ അഭ്യർത്ഥനയെ തിങ്ങിക്കൂടിയവർ സ്വാഗതം ചെയ്തത്. "ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും. ഞാൻ പോലും.."  തിരുവഞ്ചൂർ ചിത്രത്തിന് ആശംസ നേര്‍ന്നപ്പോള്‍ നീണ്ട ചിരിയും, കരഘോഷവും ഉയർന്നു. തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവർത്തകർക്ക് ഏറെ വിജയാശംസകൾ നേർന്നാണ് നേതാക്കൾ മടങ്ങിയത്.


ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്‍റിക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യപ്രഭയാണ് നായിക.  അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ,ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ,ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു


രചന- രാഹുൽ കല്യാൺ. ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ  സംഗീതം -സ്റ്റിൽജു അർജുൻ. ഛായാഗ്രഹണം - മെൽവിൻ കുരിശിങ്കൽ കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി. കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ. പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ. പ്രൊഡക്ഷൻ മാനേജർ - അനീഷ് തിരുവഞ്ചൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജസ്റ്റിൻ കൊല്ലം.  പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല' കോട്ടയം, ഏറ്റുമാന്നൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - വിഷ്ണു ആമി.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.