ദളിത്‌ ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ യുവതിയുടെ പരാതിയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിനായകന്‍റെ കുരുക്ക് മുറുകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയില്‍ നിന്നും പിന്മാറില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി യുവതി രംഗത്തെത്തുകയായിരുന്നു. 


പരാതി നല്‍കിയതോടെ തന്നെ ഒറ്റപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. 


യുവതിയുടെ പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.


അതേസമയം ഫോണിലൂടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് വിനായകന്‍ സമ്മതിച്ചെന്ന് കല്‍പ്പറ്റ സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 


സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.


വിനായകനെതിരായ കേസിൽ കഴിഞ്ഞദിവസമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ചത് തന്നെ അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞു.


ഈ കേസിൽ ജൂൺ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ വിനായകൻ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടനെ ജാമ്യത്തിൽ വിട്ടു. 


തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.


തന്‍റെ ഫേസ്ബൂക്കിലൂടെയാണ് മൃദുലദേവി വിനായകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. 


വിനായകന്‍ ഫോണിലൂടെ ലൈംഗീകച്ചുവയോടെ സംസാരിച്ചെന്നും റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് യുവതി വെളിപ്പെടുത്തിയത്. 


ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു സംഭവം.  ഫോണിലൂടെ കൂടെ കിടക്കാമോയെന്നും അമ്മയെ കൂടി വേണമെന്നും വിനായകന്‍ പറഞ്ഞെന്നാണ് യുവതിയുടെ പരാതി.