ജോയ് മൂവീസിന്റെ ബാനറിൽ ഉർവശി, ബാലു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചാൾസ് എന്റർപ്രൈസസ്' എന്ന ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്. എന്നാൽ സിനിമയെക്കുറിച്ചും തീയേറ്ററുകളിൽ ആളുകൾ കാണാൻ കുറവായതിനെക്കുറിച്ചും ഒരു വിലയിരുത്തൽ നടത്തുകയാണ് മധു ജനാർദനൻ എന്ന പ്രേക്ഷകൻ. മലയാളികൾ ചിത്രം കാണാൻ കയാറാത്തത് എന്തുകൊണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ചാൾസ് എന്റെർപ്രൈസസ് എന്നൊരു സിനിമ കേരളത്തിലെ തീയേറ്ററുകളിൽ കളിക്കുന്നുണ്ട്. സാധാരണ കമർഷ്യൽ സിനിമയുടെ ഫോർമുലയോ ട്രീറ്റ്മെന്റോ അല്ല ആ സിനിമയുടേത്. എന്നാൽ മലയാളി ആ സിനിമ കാണാൻ കയറാത്തത് അതുകൊണ്ടല്ല എന്ന് തോന്നുന്നു. നാമജപഘോഷയാത്രക്ക് പോയ മാളികപ്പുറങ്ങളും മല ചവിട്ടാൻ പോയ പുണ്യാത്മാക്കളും  ചേർന്നുണ്ടാക്കിയ മതാല്മക മനസ്സ് ഇന്നും കേരള  ഭൂമിയിൽ ഊർജിതമായി നിലനിൽക്കുന്നതു കൊണ്ടാണ്  ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചില സ്പഥുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്കരിക്കുന്നത്." മധു ജനാർദനൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ALSO READ : Bigg Boss Malayalam 5 : ബിഗ് ബോസ് വീട് വീണ്ടും ഇളകുമോ? അടുത്ത രണ്ട് പഴയ പുലികളുമെത്തി



നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.


 പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ  അഭിനയിക്കുന്ന ചിത്രം കൂടിയാണ 'ചാൾസ് എന്റർപ്രൈസസ്'. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


സഹനിര്‍മ്മാണം പ്രദീപ് മേനോന്‍,അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം - മനു ജഗദ്, സംഗീതം - സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം - അശോക് പൊന്നപ്പൻ, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍ മേക്കപ്പ് - സുരേഷ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.