സ്വാസിക വിജയ് നായിക വേഷത്തിലെത്തി തകർത്താടിയ ചതുരം ഒടിടിയിലേക്ക് ഉടൻ എത്തുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സൈന പ്ളേയാണ് ചിത്രത്തിൻറെ ഒടിടി അവകാശം സ്വന്തമാക്കിയത്. 2023 ജനുവരിയിൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്നതെങ്കിലും ഇത് വീണ്ടും നീളുകയായിരുന്നു. പിന്നീട് പലവട്ടം ഒടിടി പ്ലാറ്റ് ഫോം ഏതെന്ന് സംശയിച്ച് ചില തർക്കങ്ങൾ നിലനിന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിന് പിന്നാലെ ചില വിവാദങ്ങളിലും ചിത്രം പെട്ടിരുന്നു. ഒരു വിഭാഗം ആളുകൾ ചിത്രത്തിനെതിരെയും രംഗത്ത് വന്നിരുന്നു


കഴിഞ്ഞ വർഷം നവംബർ 4 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്. 


ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.