അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ
![അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2021/04/03/111902-chathurmugham22.jpg?itok=GIu9BqfL)
മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊററർ ത്രില്ലർ എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത
മന്ത്രവാദ കളവും ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടും നടുവിൽ വരച്ച കോലവും ചുവന്ന പട്ടുടുത്ത പെൺകുട്ടിയും. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊററർ ത്രില്ലർ ചതുർമുഖത്തിൻറെ ട്രെയിലർ പറഞ്ഞു വെക്കുന്നത് ഒരു പുത്തൻ ത്രില്ലറിൻറെ (Thriller) സൂചനയാണ്. പ്രീസ്റ്റിന് ശേഷം മഞ്ജു വാര്യർ നായികയാവുന്ന രണ്ടാമത്തെ ത്രില്ലർ കൂടിയാണിത്.
ഒരിടവേളക്ക് സണ്ണിവെയനും വീണ്ടും അഭിനയത്തിൽ സജീവമാകുന്നുവെന്നതും ഏറ്റവും സന്തോഷകരമായ കാര്യമാണ്. സമീപകാലത്തെ ചില സംഭവങ്ങൾ കൂടി കോർത്തിണക്കിയാണ് ചിത്രത്തിൻറെ കഥ. മഞ്ജുവിൻറെ (Manju Warrier) തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഒരു സാധാരണ വീട്ടിലെ അമ്മയും മകളും തമ്മിലുള്ള സംഭാഷണങ്ങളിൽ തുടങ്ങി ഭയത്തിൻറെയും ആകാംക്ഷയുടയുമെല്ലാം മുൾ മുനയിലേക്ക് പ്രേക്ഷകരെ തള്ളിവിടാൻ ചലതൊക്കെയും ചിത്രത്തിനുണ്ടെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
ALSO READ : ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം
രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ എട്ടിനാണ് തീയ്യേറ്ററിലെത്തുന്നത്. കെ.അഭയകുമാര്‍ , അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ (Malayalam New Release) കഥയും തിരക്കഥയും സംഭാഷണവും.
അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...