Thiruvalla : പാചക വിദഗ്ധൻ നൗഷാദ് (Noushad) ആന്തരിച്ചതോടെ മലയാളിക്ക് നഷ്ടമായത് മലയാളിക്ക് കാഴ്ച്ചാനുഭവമായി മാറിയ ഒരുപിടി നല്ല സിനിമകൾ (Films) വെള്ളിത്തിരയിലെത്തിച്ച ഒരു നിര്മ്മാതാവിനെ കൂടിയാണ്. തന്റെ പാചകം കൊണ്ട് മലയാളിയുടെ മനസിലിടം പിടിച്ച നൗഷാദിന്റെ സിനിമകൾക്കും മലയാളിയുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടീവീ പാചക ഷോകളിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ നൗഷാദ് ബ്ലെസ്സിയുടെ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് (Cinema) ചലച്ചിത്ര നിര്മ്മാണ രംഗത്തേക്ക് എത്തുന്നത്.  ബ്ലെസ്സിയുടെയും ആദ്യ ചിത്രം കാഴ്ചയായിരുന്നു. നൗഷാദിന്റെ സുഹൃത്തും സ്കൂൾ, കോളേജ് കാലഘട്ടങ്ങളിലെ സഹപാഠിയുമായിരുന്നു ബ്ലെസ്സി. സിനിമ മികച്ച വിജയവുമായിരുന്നു.


ALSO READ: Chef Naushad: ഹൃദയം നിറയെ സ്നേഹവും, വയറ് നിറയെ രുചികളും ബാക്കി വെച്ച് നൗഷാദ് വിട പറഞ്ഞു


 2004 ലാണ് കാഴ്ച പുറത്തിറങ്ങിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മമ്മൂട്ടിയും (Mammootty) , പദ്മപ്രിയയും, ബാലതാരം സനുഷയുമായിരുന്നു. മലയാളിയുടെ മനസ്സിൽ ഒരു കണ്ണീർ നനവ് ബാക്കി നിർത്ത അവസാനിച്ച സിനിമയാണ് കാഴ്ച. ചിത്രം 5 സംസ്ഥാന ചലച്ചിത്ര അവാർഡുകളും, 3 സൗത്ത് ഫിലിം ഫെയർ അവാർഡുകളും നേടിയിരുന്നു.


ALSO READ: ACtress Chithra : നടി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


എന്നും മലയാളികൾ ഓർത്ത് വെക്കുന്ന ഒരുപിടി സിനിമകൾ നൽകിയാണ് നിർമ്മാതാവായ നൗഷാദ് മൺമറയുന്നത്. നിർമ്മിച്ച മിക്ക സിനിമകളെയും വൻ വിജയത്തോടെയാണ് തീയേറ്ററുകളിൽ നിറഞ്ഞ് നിന്നത്.  ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളാണ് കാഴ്ചയ്ക്ക് ശേഷം അദ്ദേഹം നിർമ്മിച്ചത്.


ALSO READ: Actress Chithra: 100 ഒാളം സിനിമകൾ,കരുത്തുറ്റ കഥാപാത്രങ്ങൾ ചിത്ര ബാക്കി വെച്ച് പോയത്


തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെയാണ് നൗഷാദ് അന്തരിച്ചത്. സിനിമ നിർമ്മാതാവെന്ന നിലയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നെങ്കിലും പൂർണമായ ശ്രദ്ധയും പ്രാധാന്യവും നൽകിയിരുന്നത്  പാചകത്തിനായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ ബിഗ് ഷെഫി’ന്റെ ഉടമയാണ് നൗഷാദ്. രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യയും മരണത്തിന് കീഴ്താടിങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.