കൊച്ചി :  ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ചീന ട്രോഫിയിലൂടെ ഷെഫ് സുരേഷ് പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നു. ചിത്രത്തിൻറെ പൂജയുടെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് ഷെഫ് സുരേഷ് പിള്ള തന്നെയാണ് ഈ വിവരം അറിയിച്ചത്. അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണെന്നാണ് ഷെഫ് പിള്ള ഫേസ്‌ബുക്കിൽ കുറിച്ചത്. കൂടാതെ താൻ ചെയ്യുന്ന കഥാപാത്രം ഏതാണെന്ന് ആരാധകരോട് ഊഹിക്കാൻ കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഷെഫ് പിള്ള. ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ ലാലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷെഫ് പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ് 


അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്..! നവാഗതനായ ശ്രീ അനിൽ കഥയെഴുതി സംവിദാനംചെയ്യുന്ന പ്രിയ നടൻ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന അനുപ് മോഹൻ നിർമ്മിക്കുന്ന ചീന ട്രോഫി എന്ന സിനിമയിൽ ഒരു വേഷം ചെയ്യുന്നു!!
 പ്രിയ സ്‌നേഹിതരുടെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും പ്രതിക്ഷിച്ചുകൊണ്ട്
ഞാൻ ചെയ്യുന്ന കഥാപാത്രം എന്തായിരിക്കും..? 


ALSO READ: Cheena Trophy : ധ്യാൻ ശ്രീനിവാസന്റെ ചീന ട്രോഫി എത്തുന്നു; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മഞ്ജു വാര്യർ


ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇതിന് മുമ്പ് പുറത്തവിട്ടിരുന്നു. ചിത്രത്തിൻറെ ഷൂട്ടിങും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.  ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ചീന ട്രോഫിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ ജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഷെഫ് സുരേഷ് പിള്ള എന്നിവരെ കൂടാതെ  കൂടാതെ സംവിധായകൻ ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി ആണ് ജോണി ആന്റണി എത്തുന്നത്, അതേസമയം ഓട്ടോറിക്ഷ തൊഴിലാളിയായി ആണ് ജഫാർ ഇടുക്കി എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു.


ധ്യാൻ ശ്രീനിവാസന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം ത്രയം ആണ്. ചിത്രത്തിന്റെ ടീസര്‍ ഏപ്രിലില്‍ പുറത്ത് വിട്ടു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയർ ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ത്രയത്തിനുണ്ട്.


ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ  വര്‍മ‌,  പ്രീതി, ശ്രീജിത്ത് രാവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ് മറ്റ് താരങ്ങള്‍.


അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിജു സണ്ണിയാണ് ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതസംവിധാനം അരുണ്‍ മുരളീധരന്‍. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ പിആര്‍ഒ വര്‍ക്ക് നിര്‍വഹിക്കുന്നത് എ.എസ് ദിനേശും ആതിരാ ദില്‍ജിത്തും ചേര്‍ന്നാണ്. ഡോൺ മാക്സ് ആണ് ചിത്രത്തിന്റെ ടീസറും ട്രൈലറും ഒരുക്കിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.