മലയാള നാടകവേദിക്ക് പൊതുവെ സുപരിചിതമാണ് സ്ത്രീപക്ഷ നാടകങ്ങൾ. എങ്കിലും ഭിന്നമായ ആഖ്യാനരീതി കൊണ്ടും അവതരണം കൊണ്ടും നാടക ചരിത്രത്തിൽ പുതിയൊരു ഏട് ചേർക്കുകയാണ് ഛായാചിത്രം - മായാചിത്രം എന്ന നാടകം. പുരാണേതിഹാസങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ ആധുനികതയുടെ വെള്ളിവെളിച്ചത്തിലേക്ക് നടത്തുകയാണ് ഈ നാടകം. ബൈബിൾ, ഗ്രീക്ക് ഇതിഹാസങ്ങൾ, ക്ലാസിക്കൽ ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയവയിൽ നിന്നുള്ള അനവധി കഥാപാത്രങ്ങൾ ഈ നാടകത്തിൽ എത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തിൻ്റെ യുക്തി - അയുക്തികളെ സൈദ്ധാന്തികവും ഒപ്പം വൈകാരികവുമായ ഇടങ്ങളിലൂടെ ചർച്ച ചെയ്യുന്നതാണ് നാടകം. നിരാലംബതയും നിരാശ്രയത്വവുമല്ല പെൺ അസ്തിത്വമെന്ന രാഷ്ട്രീയ സൂക്ഷ്മതയെ നാടകം തുറന്നു വെക്കുന്നു. ലോക നാടക ദിനമാണ് മാർച്ച് 27ന്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ലോകധർമ്മിയിൽ വെച്ചാണ് ഛായാചിത്രം - മായാചിത്രം അവതരിപ്പിക്കുന്നത്. ലോകധർമ്മിയുടെ ഇരുപത്തഞ്ചാമത് വാർഷികാഘോഷം കൂടിയാണ് ഈ ദിവസം. പ്രശസ്ത തെന്നിന്ത്യൻ നാടക സംവിധായകൻ ഡോ.ചന്ദ്രദാസനാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. നാടക - സിനിമാപ്രവർത്തകനും അധ്യാപകനുമായ ഡോ.ജെബിൻ ജെസ്മസ് നാടക രചനയും പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ സംഗീതവും നിർവഹിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.