വർഷങ്ങൾക്ക് ശേഷം ഒരു ഫാന്റസി ചിത്രവുമായി മെ​ഗാസ്റ്റാർ ചിരഞ്ജീവി എത്തുന്നു. ചിരഞ്ജീവി 157 പ്രഖ്യാപിച്ചു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ വംശി, പ്രമോദ്, വിക്രം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. 'ജഗദേക വീരുഡു അതിലോക സുന്ദരി' പോലെയുള്ള മറ്റൊരു ഫാന്റസി എന്റർടെയ്‌നറിൽ ചിരഞ്ജീവിയെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ദിവസമാണ്. ഈ ദിവസം തന്നെ സംവിധായകൻ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്‌സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ നിറയുന്നതാണ് അനൗൺസ്‌മെന്റ് പോസ്റ്ററിൽ കാണുന്നത്. പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും ഈ ചിത്രത്തിൽ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ.


Also Read: Ramachandra Boss & Co Movie: ഹൈ റിസ്‌ക്..! ഹൈ റിട്ടേൺ..! 'രാമചന്ദ്ര ബോസ് ആൻഡ് കോ'യുടെ ട്രെയിലർ പുറത്ത്


നാളുകൾക്ക് ശേഷം വീണ്ടുമൊരു ഫാന്റസി ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാൻ ഒരുങ്ങുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.