തന്റെ ചിത്രങ്ങളിലെ ​നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരമാണ് മെ​ഗാസ്റ്റാ‍‍‍ർ ചിരഞ്ജീവി. ഇപ്പോളിതാ അദ്ദേഹം ​ഗിന്നസ് വേൾഡ് റെക്കോ‍ഡിൽ ഇടം നേടി എന്ന വാർത്ത ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാർ എന്ന പദവിയാണ് ​ചിരഞ്ജീവിനെ തേടിയെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

46 വർഷങ്ങൾ പിന്നിടുന്ന അഭിനയജീവിതത്തിൽ 537 പാട്ടുകളിലായി അദ്ദേഹം കാഴ്ചവച്ചത്  24,000 നൃത്തച്ചുവടുകൾ. ഇതാണ് ​ഗിന്നസ് റെക്കോർഡ് അദ്ദേഹത്തെ തേടിയെത്താൻ കാരണം. ഇന്ത്യയിൽ ആദ്യമായാണ് ഒരു നടൻ ഈ നേട്ടം സ്വന്തമാക്കുന്നത്.​


Read Also: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ


1978 സെപ്റ്റംബർ  22നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. ഇതിന് ആദരമർപ്പിച്ച് ​കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ ​ഗിന്നസ് അധികൃതർ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും താരത്തെ ആദരിക്കുകയും ചെയ്തു. 150 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 143 ചിത്രങ്ങൾ മാത്രമാണ് അധികൃതർ പരി​ഗണിച്ചതെന്ന് റിപ്പോർട്ട്. 


ചടങ്ങിലെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മകനും നടനുമായ രാംചരൺ തേജയുടെ ഭാര്യയായ  ഉപാസന കോനിഡേല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ബോളിവുഡ് സൂപ്പർതാരം ആമിർഖാനും ചടങ്ങിൽ പങ്കെടുത്തു. 



ചിരഞ്ജീവിയുടെ ​ഏതെങ്കിലും ​ഗാനം കാണുകയാണെങ്കിൽ ഹൃദയം അതിലേക്ക് ഇറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാമെന്ന് ആമിർഖാൻ പറഞ്ഞു. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് അദ്ദേഹം ചെയ്യുന്നത്. ഇനിയും ഒരുപാട് നാഴികകല്ലുകൾ അദ്ദേഹത്തെ തേടിയെത്തട്ടെയെന്നും ആമിർ കൂട്ടിച്ചേർത്തു. താരത്തെ അഭിനന്ദിച്ച് സംവിധായകൻ രാജമൗലിയും രംഗത്തെത്തി.


കഴിഞ്ഞ മെയ് മാസത്തിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2006ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.