Chennai : വിക്രം നായകനായി എത്തിയ ചിത്രം മഹാൻ അമ്പത് ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിക്രം. ട്വിറ്ററിലൂടെയും, പത്രകുറുപ്പായും ഇത് പുറത്ത് വിട്ടിരുന്നു. 5 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രം മെഗാഹിറ്റായി മാറിയെന്ന് വിക്രം പറഞ്ഞു. ഇത് വളരെയധികം സന്തോഷം നൽകുന്നുവെന്നും വിക്രം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറിപ്പിന്റെ പൂർണ്ണരൂപം


നമ്മൾ ഇഷ്ട്ടപ്പെട്ട് ചെയ്യുന്ന ഒരു കാര്യത്തോളം സന്തോഷം തരുന്നത് അതിൽ നിന്നുള്ള വിജയമാണ്. മഹാനിൽ പ്രവൃത്തിച്ചത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. തമിഴിൽ കൂടാതെ മറ്റ് നാല് ഭാഷകളിൽ കൂടി വൻ വിജയമായി ചിത്രം എനിക്ക് തന്ന സന്തോഷം ചെറുതല്ല.


ഞാൻ കുറച്ച് ഏറെ നാളുകളായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമാകാൻ ഇതിലും വലിയൊരു കാരണം ആവശ്യമില്ല. ചിത്രത്തിൻറെ വിജയത്തിനായി എനിക്കൊപ്പം നിന്ന എല്ലാവര്ക്കും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങൾ പുറത്തിറക്കിയ ഓരോ റീലും, മീമും, ട്വീറ്റും നിങ്ങളുടെ സ്നേഹം എനിക്ക് എത്രത്തോളം വലുതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഈ സ്നേഹം ഞാൻ എല്ലാകാലവും ഓർത്തിരിക്കും.


ഈ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയതിനും, എനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കൂടെ നിന്നതിനും കാർത്തിക് സുബ്ബരാജിനോടും എനിക്ക് വളരെയധികം നന്ദിയുണ്ട്. ബോബിക്കും, സിമ്രാനും, ധ്രുവിനും ഒക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. മഹാൻ യാഥാർഥ്യമാക്കാൻ കാരണമായ നിർമ്മാതാവിനും ആയിരക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിച്ച ആമസോൺ പ്രൈമിനും ഹൃദയം നിറഞ്ഞ നന്ദി. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.