Chiyaan 60: കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ വിക്രത്തിനൊപ്പം മകന്‍ ധ്രുവും?
കാര്‍ത്തിക് സുബ്ബരാജിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിനൊപ്പം മകന്‍ ധ്രുവും അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കാര്‍ത്തിക് സുബ്ബരാജിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിനൊപ്പം മകന്‍ ധ്രുവും അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അര്‍ജ്ജുന്‍ റെഡ്ഡി (Arjun Reddy) എന്ന തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പായ 'ആദിത്യ വര്‍മ്മ'(Aditya Varma)യാണ് ധ്രുവ് അഭിനയിച്ച ആദ്യ ചിത്രം. പിതാവായ വിക്രനൊപ്പം 'ചിയാന്‍ 60' (Chiyaan 60) എന്ന പടത്തിന്‍റെ കരാറിലാണ് താരം നിലവില്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിരത്നം (Maniratnam) സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വന്‍', 'കോബ്ര' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് നിലവില്‍ വിക്രം.
ലോക്ക്ഡൌണ്‍ ശ്വാസ൦ മുട്ടിക്കുന്നു, സംവിധായികയാകാനൊരുങ്ങി പാര്‍വതി?
ഇതിനു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാന൦ ചെയ്യുന്ന 'പെട്ട' എന്ന ചിത്രത്തില്‍ താരം അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനു താല്‍കാലികമായി നല്‍കിയിരിക്കുന്ന പേരാണ് 'ചിയാന്‍ 60'.
രണ്ട് പ്രധാന കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുക ധ്രുവാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017ല്‍ 'ഇരുമുഖം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് സുബ്ബരാജ് ചിത്രത്തിന്റെ തിരക്കഥ വിക്രമിനെ വായിച്ചു കേള്‍പ്പിച്ചിരുന്നു.
മുട്ടുകുത്തി പോലീസുകാര്‍ മാപ്പപേക്ഷിച്ചു, ആലിംഗനം ചെയ്ത് പ്രതിഷേധക്കാര്‍...
കഥ ഇഷ്ടപ്പെട്ട വിക്രം ചിത്രം ചെയ്യാമെന്ന് വാക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ചിത്രം ആരംഭിക്കാന്‍ പ്രതീക്ഷിച്ചതിലും സമയമെടുക്കുകയായിരുന്നു.
ഒരു ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ചിത്രം ചെന്നൈയിലാകും ഷൂട്ട് ചെയ്യുക. റഷ്യയില്‍ 'കോബ്ര'യുടെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് കൊറോണ വൈറസ് (COVID-19) വ്യാപനമുണ്ടാകുന്നത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് സംഘം തിരികെ നാട്ടിലെത്തി.
സുബ്ബരാജുമായി ചേര്‍ന്നുള്ള പടത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുന്‍പ് മറ്റ് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന നിലപാടിലാണ് വിക്രം. നടൻ ധനുഷിനൊപ്പം ജഗമെ തണ്ഡിറാം എന്ന ചിത്രത്തിലും താരം വേഷമിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.