ക്രിസ് ഹെംസ്വർത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തോർ ലവ് ആന്‍റ് തണ്ടർ. ജൂലൈ ഏഴിനാണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ പുതിയ പ്രമോ വീഡിയോ പുറത്തിറങ്ങിയതോടെ ക്രിസ് ഹെംസ്വർത്തിനെ അജയ് ദേവ്ഗണുമായി താരതമ്യപ്പെടുത്തി ചില ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ഇന്ത്യയിലെ മാർവൽ ആരാധകർക്കിടയിലാണ് ഈ ട്രോളുകൾ കൂടുതൽ പ്രചരിപ്പിക്കപ്പെടുന്നത്. തോർ ലവ് ആന്‍റ് തണ്ടറിന്‍റെ പുതിയ പ്രമോയിൽ തന്‍റെ ഇരു വശത്ത് നിന്നും വരുന്ന സ്പെയിസ് ഷട്ടിലുകളെ തോർ ഒറ്റച്ചാട്ടത്തിൽ കാൽ ഇരു വശത്തുമായി വിരിച്ച് തടഞ്ഞ് നിർത്തുന്നത് കാണാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് സമാനമായ ഒരു രംഗം 1991 ൽ പുറത്തിറങ്ങിയ ഫൂൽ ഓർ കാന്തേ എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ചെയ്തിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ബൈക്കുകൾക്ക് മുകളിൽ കാല്‍ വച്ച് നിൽക്കുന്ന അജയ് യുടെ ഈ സീൻ ബോളീവുഡിലെ തന്നെ ഒരു സിഗ്നേച്ചർ രംഗമായാണ് കണക്കാക്കപ്പെടുന്നത്. പിന്നീട് വന്ന പല അജയ് ദേവ്ഗൺ ചിത്രങ്ങളിലും മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും ഈ സീൻ റീ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. 1994 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രിയദർശൻ എവർഗ്രീൻ ചിത്രം മിന്നാരത്തിൽ മോഹൻലാലും ഇത്തരം ഒരു രംഗം ചെയ്തിട്ടുണ്ട്. 

Read Also: SG251: 'രണ്ടും കൽപ്പിച്ചുള്ള വരവാ', 'എസ്‍ജി 251' സെക്കൻഡ് ലുക്ക്, 2023ൽ റിലീസ്


ഇന്ത്യൻ സിനിമയിലെ പ്രശസ്തമായ ഒരു രംഗം തോർ ലവ് ആന്‍റ് തണ്ടർ പോലെ ഒരു ബ്രഹ്മാണ്ട ചിത്രത്തിൽ റീ ക്രിയേറ്റ് ചെയ്തത് സിനിമാ പ്രേമികൾ ആഘോഷമാക്കിയിരിക്കുകയാണ്. 'ഹോളീവുഡ് വെർഷൻ ഓഫ് അജയ് ദേവ്ഗൺ', 'അജയ് ദേവ്ഗൺ തോറിനെക്കാൾ ഒട്ടും തന്നെ പിന്നിലല്ല' എന്നൊക്കെയാണ് ചിലർ പ്രമോ വീഡിയോ പുറത്തിറങ്ങിയ ശേഷം വിശേഷിപ്പിച്ചത്.  തോർ ഞങ്ങളുടെ ലെജന്‍റിനെ കോപ്പി അടിച്ചുവെന്നും ഹോളീവുഡ് ഇപ്പോൾ ബോളീവുഡ് ചിത്രങ്ങളിൽ നിന്നും കണ്ടന്‍റുകൾ കോപ്പി അടിക്കാൻ തുടങ്ങി എന്നും ഇതിനെ വിമർശിക്കുന്നവർ ഉണ്ട്. 


മാർവൽ ചിത്രങ്ങളിൽ ബോളീവുഡ് റെഫറൻസുകൾ വരുന്നത് ഇത് ആദ്യമായല്ല. മാർവലിന്‍റെ ടെലിവിഷൻ സീരീസായ മിസ് മാർവലിന്‍റെ രണ്ടാമത്തെ എപ്പിസോഡിൽ ഷാരൂഖ് ഖാനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ബാസിഗർ, ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ എന്നീ ചിത്രങ്ങളുടെ റഫറൻസുകളും ഉണ്ടായിരുന്നു. മാത്രമല്ല നിരവധി ബോളീവുഡ് ഗാനങ്ങളും ഈ സീരീസിന്‍റെ ആദ്യ എപ്പിസോഡ് മുതൽ ബാക്ക്ഗ്രൗണ്ടിൽ നൽകിയിരുന്നു. ഇപ്പോൾ മാർവലിന്‍റെ ഏറ്റവും കൂടുതൽ ആരാധകരുള്ള തോർ എന്ന കഥാപാത്രം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലും ഒരു ബോളീവുഡ് റെഫറൻസ് വന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ ആഘോഷം ആക്കുകയാണ്.

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ