കഥ ഇനി എങ്ങോട്ടാണ് പോകുന്നതെന്ന ആകാംക്ഷ ബാക്കിവച്ചാണ് ക്രിസ്റ്റിയുടെ ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പ്രേക്ഷകനെ സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെയാണ് ചിത്രം കൊണ്ടുപോകുന്നത്. സിനിമ അവസാനിക്കുമ്പോൾ ഒരു വലിയ ഭാരം മനസ്സിൽ ബാക്കിവെച്ചുകൊണ്ടാണ് തിയേറ്ററിൽ നിന്ന് ഓരോ പ്രേക്ഷകനും ഇറങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ ജി ആർ ഇന്ദുഗോപൻ - ബെന്യാമിൻ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് 'ക്രിസ്റ്റി'. ടീനേജിൽ പല ചെറുപ്പക്കാരും അനുഭവിക്കുന്ന വികാരമാണ് തന്നെക്കാൾ പ്രായം കൂടിയ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുക എന്നത്. അത് കണക്ട് ചെയ്യാൻ കഴിയുന്നവർക്ക് കൂടുതൽ ഇഷ്ടമാകും ഈ ചിത്രം.  


ക്രിസ്റ്റി എന്ന മാളവികയുടെ കഥാപാത്രത്തോടും റോയ് എന്ന മാത്യുവിന്റെ കഥാപാത്രത്തോടും അത്രമാത്രം ഇഴുകി ചേർന്ന് കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിക്കാൻ പ്രേക്ഷകർക്ക് കഴിയുന്നുണ്ട്. അതിന് തിരക്കഥാകൃത്തുക്കളായ ബെന്യാമിനും ഇന്ദുഗോപനും വലിയ കയ്യടി. അധികം വലിച്ചുനീട്ടാതെ വേണ്ട സിറ്റുവേഷൻസ് മാത്രം ചേർത്തുകൊണ്ട് ഇരുവരും തമ്മിലുള്ള ബന്ധം പൂർണമായി പ്രേക്ഷകർക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നുണ്ട്. 


ട്യൂഷൻ ടീച്ചറായ ക്രിസ്റ്റിയുടെ അടുത്ത് പഠിക്കാൻ എത്തുന്ന റോയുടെ കഥയാണ് ആദ്യ പകുതി. ആനന്ദ് സി ചന്ദ്രന്റെ സിനിമാറ്റൊഗ്രാഫിയും മനു ആന്റണിയുടെ കട്ട്സും ഗോവിന്ദ് വസന്തയുടെ മ്യൂസിക് വർക്കും എടുത്ത് പറയേണ്ടതാണ്. പൂവാറിന്റെ ഭംഗി ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. പ്രകടനങ്ങളുടെ മികവും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. മാത്യുവും മാളവികയും തമ്മിലെ കെമിസ്ട്രി നല്ലപോലെ പ്രേക്ഷകന് സ്ട്രൈക്ക് ചെയ്യുന്നുണ്ട്. ജോയ് മാത്യു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വീണ നായർ എന്നിവർ അവരുടെ വേഷങ്ങൾ മനോഹരമാക്കി. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.