മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ക്രിസ്റ്റിയിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. പാൽമണം തൂകുന്ന രാത്തെന്നൽ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയിരിക്കുന്നു. മാത്യവിന്റെ കഥാപാത്രത്തിന് മാളവികയോട് പ്രണയം തോന്നുന്ന രം​ഗങ്ങളാണ് പാട്ടിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക് ​ഗോവിന്ദ് വസന്തയാണ് സം​ഗീതം നൽകിയിരിക്കുന്നത്. കപിൽ കപിലൻ, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ഈ മനോഹര മെലഡി പാടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ്റ്റി ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. അൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നു. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.



Also Read: കിസ്സ് ചെയ്യാൻ മാത്യു പാടുപെട്ടു; ഓണ്‍ സ്‌ക്രീനില്‍ ഞാനും ആദ്യമായിരുന്നു- മാളവിക


അതേസമയം അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിൽ മാത്യുവിന്റെ കഥാപാത്രം ക്രിസ്റ്റിയെ കിസ്സ് ചെയ്യുന്ന രംഗമുണ്ട്. ആ സീനിൽ കുറേ കഷ്ടപ്പെട്ടുവെന്നാണ് താരം പറഞ്ഞത്. മാത്യു വളരെ പാവവും, ഒക്ക്വേർഡുമാണ്. വളരെ പേടിച്ചിട്ടാണ് അവൻ അത് ചെയ്തത്. അതിന് നിരവധി ടേക്ക് പോകേണ്ടി വന്നു. ഞാനും ഓൺ സ്ക്രീൻ കിസ്സ് ചെയ്തിട്ടില്ല. അതിന്റെ ഇന്റിമസി വളരെ പ്രധാനമാണെന്ന് മാളവിക മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ