Christy Movie: മാത്യുവും മാളവികയും ഒന്നിക്കുന്ന `ക്രിസ്റ്റി`യുടെ ടീസറെത്തി; ചിത്രം ഫെബ്രുവരിയിൽ റിലീസ്
മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന `ക്രിസ്റ്റി` ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും.
മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ക്രിസ്റ്റിയുടെ ടീസർ പുറത്തുവിട്ടു. മാളവികയെ മാത്യു ആദ്യമായി കാണുന്ന രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് മനസിലാകുന്നത്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. അൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്.
റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നു. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Karthik Subbaraj: 'ലിജോയുടെ മാജിക് കാണാതെ പോകരുത്'; 'നൻപകൽ നേരത്ത് മയക്ക'ത്തെ കുറിച്ച് കാർത്തിക് സുബ്ബരാജ്
മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം'. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ഒരുക്കിയ ചിത്രം ഇതിനോടകം വമ്പൻ ഹിറ്റ് ആയിക്കഴിഞ്ഞു. ജനുവരി 19നാണ് ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കം വളരെ മനോഹരമാണെന്നും മമ്മൂട്ടി അതിഗംഭീരമായ പ്രകടമാണ് കാഴ്ചവെച്ചതെന്നും കാർത്തിക് പറഞ്ഞു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തിയാണ് തിയേറ്ററിൽ നിന്ന് ഓരോ പ്രേക്ഷകർ ഇറങ്ങുന്നത്. ഒരു സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ജെയിംസ് എന്ന മനുഷ്യനിൽ നിന്ന് സുന്ദരം എന്ന മനുഷ്യനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ മമ്മൂട്ടി അനായാസമായി അവതരിപ്പിച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവ് ഒന്നുകൂടി വരച്ച് കാണിക്കുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ.
മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...