തിരുവനന്തപുരം:  സിനിമാ സീരിയൽ താരം ജി.കെ പിള്ള (97) അന്തരിച്ചു. ഗോവിന്ദപിള്ള കേശവപിള്ള  എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. കണക്കുകൾ നോക്കിയാൽ മലയാളത്തിൽ ഏതാണ്ട് 325 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായായിരുന്നു അദ്ദേഹത്തിൻറെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം.


പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.


ഇടക്ക് നാട് വിട്ട അദ്ദേഹം പിന്നീട് സൈന്യത്തിൽ ചേർന്നു.15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13-ആം വർഷം അഭിനയമോഹവുമായി അദ്ദേഹം നാട്ടിലേക്ക് മടങ്ങി. സ്നേഹ സീമയാണ് അദ്ദേഹത്തിൻറെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു


ഭാര്യ: പരേതയായ  ഉല്പലാക്ഷിയമ്മ മക്കൾ: കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.