കൊച്ചി : മലയാള സിനിമ ഛായാഗ്രാഹകനായ പപ്പു (സുധീഷ് പപ്പു) അന്തരിച്ചു. രോഗ ബാധിതനായി എറണാകുളത്ത് എറെ നാളായി ചികിത്സയിൽ തുടരവെയാണ് അന്ത്യം. 44 വയസായിരുന്നു. സംവിധായകനും ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ അസോസിയേറ്റായിരുന്നു. 2000 മുതൽ തന്നെ സിനിമ മേഖലയിൽ സജീവമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സക്കൻഡ് ഷോയിലൂടെയാണ് പപ്പു സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. പിന്നീട് റോസ് ഗിറ്റാറിനാൽ, ഞാൻ സ്റ്റീവ് ലോപെസ്, കൂതറ, അയാൾ ശശി, ഈട, ഏറ്റവും അവസാനമായി അപ്പൻ എന്നീ സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്തു. രാജീവ് രവി ചിത്രങ്ങളുടെ സക്കൻഡ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തിരുന്നത് പപ്പുയായിരുന്നു. ബോളിവുഡിലും രാജീവ് രവിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.


ALSO READ : Appan Movie OTT Release : സണ്ണി വെയ്ൻ ചിത്രം അപ്പൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?


അപ്പൻ സിനിമയുടെ ഷൂട്ടിങ് ഇടയിലാണ് പപ്പു രോഗബാധിതനാകുന്നത്. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് മജു സംവിധാനം ചെയ്ത സണ്ണി വെയ്ൻ ചിത്രം പൂർത്തിയാക്കിയത്. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.