നടൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ആകെ ദൈര്‍ഘ്യത്തിലും കണക്കിന്റെ വിസ്‌മയം തീർത്തിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സെന്സറിങ്ങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഫോണിന്റെ ആകെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് 3 സെക്കന്റുകളാണ്. ചിത്രം ആഗസ്റ്റ് 31 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.  ആദ്യം ചിത്രം ആഗസ്റ്റ് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാണ് ചിത്രത്തിൻറെ റിലീസ്  മാറ്റിവെക്കുകയായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത്  അജയ് ജ്ഞാനമുത്തുവാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കോബ്ര.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയ്ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  ചിത്രത്തിൽ റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കിടിലം ഫൈറ്റ് സീനുകളാണ് ചിത്രത്തിൻറെ ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. അതിബുദ്ധിമാനാനായ ഒരു ഗണിത ശാസ്ത്രഞ്ജന്റെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രീനിധി ഷെട്ടിയാണ്.  ചിത്രം ആഗോളതലത്തിൽ മൂന്ന് ഭാഷകളിലായി ആണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രം തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. 


ALSO READ: Cobra Movie Trailer : പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വിക്രമിന്റെ കോബ്രയുടെ ട്രെയിലറെത്തി; വില്ലൻ കഥാപാത്രമായി റോഷൻ മാത്യു


 ചിത്രത്തിൽ വിക്രം 7 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്.  എന്നാൽ വിക്രം ചിത്രത്തിൽ 20 വേഷങ്ങളിൽ എങ്കിലും എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.  പ്രേക്ഷകർ ഏറെ  കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കോബ്ര. ചിത്രത്തിൻറെ  ഓരോ വിശേഷവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.  ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശങ്ങൾ  ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ഏറ്റെടത്തിരുന്നു. 


സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാർത്തകൾ സത്യമല്ലെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിക്കുകയായിരുന്നു. ചിത്രത്തിൽ  കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തുന്നത്. കൂടാതെ  ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.   ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.  ചിത്രത്തിൻറെ ട്രെയ്‌ലറും തുമ്പി തുള്ളൽ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 


ചിത്രത്തിൻറെ ട്രെയ്‌ലറിൽ വിക്രം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിൻറെ  ട്രെയിലറിന് തന്നെ ആളുകളെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിരുന്നു.ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക 'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്ന ടാഗ് ലൈനോടെയാണ്. കോബ്ര ഒരു ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്.  ശ്രീനിധി ഷെട്ടി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകത കൂടി കോബ്രയ്ക്കുണ്ട്. കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ്, മിയ ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.