ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ (Navya Nair) മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. വി കെ പ്രകാശ് (VK Prakash) സംവിധാനം ചെയ്യുന്ന ഒരുത്തീ (Oruthee) എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാളത്തിലേക്ക് തിരികെയത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First look poster) സിനിമ, രാഷ്ട്രീയം, സാഹിത്യം, കായികം, കല ഉൾപ്പടെ സമൂഹത്തിലെ വിവിധതലങ്ങളിൽ നിന്നുള്ള പ്രമുഖ വനിതകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പി.ടി ഉഷ, കെ കെ ഷൈലജ (KK Shailaja), അഞ്ജലി മേനോൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രീകരണം പൂര്‍ത്തിയായ സിനിമ, സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ‌.



   


സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരും ഒരുത്തീയിൽ പ്രധാന വേഷത്തിലെത്തുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നവ്യ നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലെ ബാലാമ‌ണി എന്ന കഥാപാത്രത്തിലൂടെയാണ്  മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്. 


Also Read: Actress Navya Nair| നവ്യ ബാംഗ്ലൂരിൽ, അടിപൊളി ചിത്രങ്ങൾ       


ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുൾ നാസ‌‌ർ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് നവ്യയുടെ തിരിച്ചുവരവ്. എസ്. സുരേഷ് ബാബുവിൻ്റേതാണ് തിരക്കഥ. ജിംഷി ഖാലിദ് ഛായാഗ്രഹണവും ഗോപി സുന്ദർ ചിത്രത്തിലെ ഗാനങ്ങളും  പശ്ചാത്തല സംഗീതവും ഒരുക്കുന്നു. തകര ബാൻഡിന്റെ ഒരു ​ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോളാണ് എഡിറ്റർ. 


Also Read: viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ വൈറലാകുന്നു 


ഡിക്‌സൺ പൊടുതാസാണ് (Dixon Poduthas) പ്രൊഡക്ഷൻ കൺട്രോളർ. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി (Ranganath Ravee) സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും (B K Harinarayan) ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം - സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ  ചീഫ് അസോസിയേറ്റ്  ഡയറക്ടർ. സ്റ്റിൽസ്  അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത്  കോളിൻസ് ലിയോഫിലുമാണ്, പി.ആർ.ഒ - ആതിര ദിൽജിത്ത്.