തിരുവനന്തപുരം: കോമഡി താരവും വിവിധ പരിപാടികളുടെ അവതാരകയുമായ സുബി സുരേഷിൻറെ ഫോട്ടോ ഷൂട്ടാണ് കഴിഞ്ഞ ദിവസം വൈറലായത്.  ഒരു ബ്രൈഡൽ ലുക്കിൽ വെയിറ്റിങ്ങ് ഫോർ ദ ഡേ എന്ന ക്യാപ്ഷനോടെയാണ് സുബി തൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതോടെ താരത്തിൻറെ കല്യാണത്തെ പറ്റി ചോദ്യങ്ങളുമായി ആരാധകരും എത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കല്യാണമായോ കല്യാണമായോ എന്നായിരുന്നു ഭൂരിഭാഗം പേരുടേയും ചോദ്യം. എന്നാൽ ഇതിന് ഉത്തരവുമായി സുബി തന്നെ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. താൻ ചെയ്ത ബ്രൈഡൽ മേക്കപ്പായിരുന്നു വീഡിയോയിൽ തിരുവനന്തപുരത്തെ പ്രശസ്തമായ വെഡ്ഡിങ്ങ് മേക്കപ്പ് സ്റ്റുഡിയോ ഡി ആൻറ് എ ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഇവിടേക്ക് താൻ എത്തുന്നത് സുബി തന്നെ വീഡിയോയിൽ പങ്ക് വെച്ചിരുന്നു.


ALSO READ: Subi Suresh: സുബി സുരേഷിന് കല്യാണം? താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കമൻറ് പ്രവാഹം


എന്നാൽ വീഡിയോയ്ക്കുള്ളിൽ തന്നെ താൻ ഒന്നും കാണാതെ ഇതിലേക്ക് ഇറങ്ങില്ലെന്ന് തോന്നുന്നുണ്ടോ എന്നും അടുത്ത എപ്പിസോഡിനായി കാത്തിരിക്കണമെന്നും പ്രേക്ഷകർക്കായി ഒരു സസ്പെൻസും നൽകിയാണ് സുബിയുടെ വീഡിയോ അവസാനിക്കുന്നത്. സുബി സൂപ്പർ.... സൂപ്പർ .... ഈ വേഷത്തിൽ അതി സുന്ദരിയായിട്ടുണ്ട് ഉടനെ മംഗളകർമ്മം കൂടി നടക്കാൻ പ്രാർത്ഥിക്കുന്നു എന്നും കമൻറുകൾ വീഡിയോയുടെ താഴെ പ്രേക്ഷകർ ഇടുന്നുണ്ട്.


Also Read: Paappan Review: ഞെട്ടിച്ച് സുരേഷ് ​ഗോപിയുടെ 'പാപ്പൻ', കിടിലൻ ക്ലൈമാക്സ്, ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ ​ഗംഭീര മേക്കിങ്ങ്


സുബിസുരേഷ് ഒഫീഷ്യൽ എന്ന താരത്തിൻറെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്ക് വെച്ചത്. കുറഞ്ഞ സമയം കൊണ്ട് 12,803 പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.


കേരളത്തിൽ 'പാപ്പൻ' തരം​ഗം; ആദ്യ ദിനം നേടിയത് മൂന്ന് കോടിക്ക് മുകളിൽ


കേരളത്തിൽ ഇപ്പോൾ പാപ്പൻ തരം​ഗമാണ്. തിയേറ്റുകൾ നിറഞ്ഞ് പ്രദർശനം തുടരുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്ന് പാപ്പൻ നേടിയത് 3.16 കോടിയാണ്. ഈ വിവരം ഉൾക്കൊള്ളിച്ച് കൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 1157 പ്രദർശനങ്ങളാണ് കേരളത്തിൽ ആദ്യദിനം നടത്തിയത്. ഒരു ബ്രേക്ക് ഉണ്ടായെങ്കിലും സുരേഷ് ​ഗോപി എന്ന നടന്റെ താരമൂല്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 
 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.