അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് ഗായിക Neha Kakkar, ആശംസകളുമായി ആരാധകര്‍
കോവിഡ് കാലത്ത് ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഗായിക നേഹ കക്കറിന്‍റെയും രോഹന്‍പ്രീത് സി൦ഗിന്‍റെയും വിവാഹം...
കോവിഡ് കാലത്ത് ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഗായിക നേഹ കക്കറിന്‍റെയും രോഹന്‍പ്രീത് സി൦ഗിന്‍റെയും വിവാഹം...
ഇക്കഴിഞ്ഞ ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ വച്ച് രോഹനും (Rohanpreet Singh) നേഹയും (Neha Kakar) വിവാഹിതരായപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഒരു സംഗീത ആല്‍ബത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു നേഹയും രോഹനും പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി മാറുകയായിരുന്നു.
എന്നാല്‍, നേഹ പങ്കുവച്ച ഒരു ഇന്‍സ്റ്റാഗ്രാ൦ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് നേഹ പങ്കുവച്ചിരിയ്ക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ ഭര്‍ത്താവ് രോഹന്‍പ്രീത് സി൦ഗിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കു വച്ചാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ ആരാധകരെ അറിയിച്ചത്. ഇനി നിനക്ക് ഞാന്‍ പ്രത്യേക കരുതല്‍ നല്‍കേണ്ടിയിരിക്കുന്നുവെന്ന് ചിത്രത്തിന് രോഹന്‍പ്രീത് കമന്‍റ് ചെയ്തിട്ടുമുണ്ട്. ഇതോടെ നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Also read: തെന്നിന്ത്യന്‍ സിനിമ ലോകത്ത് Nayanthara തിളങ്ങി നില്‍ക്കുന്നതിന്‍റെ കാരണം ഇതാണ്
ഇരുവരുടെയും വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.