State Film Awards:മേശപ്പുറത്ത് വെച്ച് അവാർഡ് നൽകിയതിന്റെ കാരണം വ്യക്തമായി
അവാർഡ് ദാനം കയ്യിൽ വേണ്ടെന്ന് സംഘാടകർ തന്നെയാണ് തീരുമാനമെടുത്തത്
തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അവാർഡുകൾ നേരിട്ട് കയ്യിൽ നൽകാഞ്ഞതിന് പിന്നിൽ വ്യക്തത വരുന്നു. ചടങ്ങിനെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അവാർഡ് ദാനം കയ്യിൽ വേണ്ടെന്ന് സംഘാടകർ തീരുമാനമെടുത്തതെന്നാണ് സൂചന.അവാർഡ് വിതരണ ചടങ്ങിന് മുന്നോടിയായി പങ്കെടുക്കുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇതിലാണ് അവാർഡ് സ്വീകരിക്കാനെത്തിയ ജേതാക്കളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് മനസ്സിലാക്കുന്നത്.
ALSO READ:Shruti Hassan വീണ്ടും പ്രണയത്തിലോ? യുവാവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവുമായി താരപുത്രി
അവാർഡ്, ജേതാക്കൾക്ക് നേരിട്ട് കയ്യിൽ നൽകാത്തത് സംബന്ധിച്ച് വ്യപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉണ്ടായത്.
അവാർഡ് ജേതാവ് പോസിറ്റീവായ(covid) സാഹചര്യത്തിൽ മുഖ്യമന്ത്രി എത്തില്ലെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവാർഡ് വിതരണത്തിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ അവാർഡുകൾ നേരിട്ട് കൈമാറുന്നത് പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിലും സൂചിപ്പിച്ചിരുന്നു ഇതേ തുടർന്നാണ് അവാർഡുകൾ മേശപ്പുറത്ത് വെച്ച ശേഷം ജേതാക്കൾക്ക് കൈമാറിയത്.
Also Read: മലയാള സിനിമയിൽ വീണ്ടും വേർപിരിയൽ; നടി Ann Augustine നും Jomon John ഉം വിവാഹമോചിതരാകുന്നു
അതിനിടയിൽ ഇത് അവാർഡ് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജഭരണക്കാലത്ത് പോലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് കാണിച്ച് നടൻമാരും നിർമ്മാതാക്കളുമടക്കം രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രിക്ക്(Pinarayi Vijayan) കോവിഡ് പ്രോട്ടേകോൾ പാലിച്ച് ഗ്ലൗസിട്ട് അവാർഡ് നൽകാമായിരുന്നു എന്നും അവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...