Corona Dhavan : കൊറോണ ജവാൻ അല്ലാ കൊറോണ ധവാനാണ്; ട്രെയിലർ പുറത്ത്
Corona Dhavan Trailer : ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റർടൈനറാകും കൊറോണ ധവാൻ
'കൊറോണ ജവാൻ' എന്ന സിനിമയുടെ പേരിന് മാറ്റം. പകരം കൊറോണ ധവാൻ എന്നാക്കിയാണ് അണിയറപ്രവർത്തകർ ചിത്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പേരിൽ മാറ്റം വരുത്തിയതിനോടൊപ്പം ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നവാഗതനായ സിസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊറോണ ധവാൻ. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ആണ് ചിത്രം നിർമിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിക്കുന്നത്.
ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ALSO READ : യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം 'കാസർഗോൾഡ്'; ആരാധകരെ ഞെട്ടിച്ച് ടീസർ
ഛായാഗ്രഹണ - ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം- റിജോ ജോസഫ്, പശ്ചാത്തല സംഗീതം- ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ, എഡിറ്റിംഗ്- അജീഷ് ആനന്ദ്. കല- കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം- സുജിത് സിഎസ്, ചമയം- പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഹരിസുദന്‍ മേപ്പുറത്തു.
അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍- ലിതിന്‍ കെ.ടി, വാസുദേവന്‍ വി.യു, അസിസ്റ്റന്റ് ഡയറക്ടര്‍- ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍- അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ്- മാമിജോ, പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആര്‍ഒ- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- വിഷ്ണു എസ് രാജൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...