Corona Papers OTT Update: യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലെത്തി. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങി. ഷെയിൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജീൻ പോൾ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവ് പ്രിയദർശൻ ചിത്രങ്ങളിൽ കാണാൻ ഇടയാകുന്ന ചില ഘടകങ്ങൾ ഒന്നും കൊറോണ പേപ്പേഴ്സിൽ ഉണ്ടായിരുന്നില്ല. ഒന്ന് മോഹൻലാൽ, രണ്ട് എം ജി ശ്രീകുമാർ കൂടാതെ ഒരു പാട്ട് പോലും ഈ പ്രിയദർശൻ ചിത്രത്തിൽ ഇല്ല എന്നതാണ് കൊറോണ പേപ്പേഴ്സിന്റെ പ്രത്യേകത.


മോഹൻലാലിന്റെ 'ഒപ്പം' എന്ന സിനിമയ്ക്ക് ശേഷം പ്രിയദർശൻ ഒരുക്കിയ ത്രില്ലർ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ശ്രീ ഗണേഷിന്റേതാണ് കഥ. തിരക്കഥയൊരുക്കിയത് പ്രിയദർശനും. ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മിച്ചതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.


Also Read: Neymar Movie: കുസൃതിത്തരവുമായി 'നെയ്മർ' എത്തുന്നു; മെയ് 12ന് തിയേറ്ററുകളിൽ, ട്രെയിലർ പുറത്ത്


 


ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തിയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.