കൊറോണ വൈറസ് മഹാമാരിയെ ആസ്പദമാക്കി ചലച്ചിത്രം തയാറാക്കി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസിനെ ആസ്പദമാക്കിയുള്ള ആദ്യ ചലച്ചിത്രമാണിതെന്നാണ് രാം ഗോപാല്‍ വര്‍മ്മ(Ram Gopal Varma)യുടെ വാദം. 'കൊറോണ വൈറസ്' (Corona Virus) എന്ന പേരില്‍ തയാറാക്കിയ ചിത്രത്തിന്‍റെ ട്രെയിലറും അദ്ദേഹം പുറത്ത് വിട്ടു. 



ഒരാഴ്ച മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെ കണ്ടത് 6 മില്ല്യണിലധികം ആളുകളാണ്. ലോക്ക്ഡൌണ്‍ (Corona Lockdown)കാലത്ത് ഒരു വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.


കൊമ്പനാനയെ ഗര്‍ഭിണിയാക്കി രോഹിത്ത്: ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!


 


ഞങ്ങളുടെ ജോലിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കുമാകില്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണിത് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. CM Creations-ന്‍റെ ബാനറില്‍ രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്ത ചിത്രം തെലുങ്ക് ഭാഷയിലാണ് റിലീസ് ചെയ്യുക.