വാലന്റൈൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യുന്ന ദിനമായി ആഘോഷിക്കണമെന്ന് ആഹ്വാനം പിൻവലിച്ചെങ്കിലും ഉത്തരവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടൻ അലൻസിയർ. അനുകമ്പയും മൃഗസംരക്ഷണ ചിന്തയും വളർത്തുക എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ടാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത കൗ ഹഗ് ഡേ ആഘോഷിക്കാൻ ആഹ്വാനം ചെയ്തത്. എന്നാൽ  ഉത്തരവിനെതിരെ ഏകാംഗ നാടകം അവതരിപ്പിച്ചു കൊണ്ടാണ് പ്രശസ്ത സിനിമാ നടൻ അലൻസിയർ പ്രതിഷേധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അലൻസിയറിന്റെ പുത്തൻ തോപ്പിലെ ഭരതഗൃഹത്തിലാണ് നാടകം അവതരിപ്പിച്ചത്. നാട്ടിലെ കുട്ടികളും ഏതാനും ചില പൊതുപ്രവർത്തകരും അയൽവാസികളും നാടകം കാണാൻ എത്തിയിരുന്നു. അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയിലെ വെറുമൊരുമോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അലൻസിയർ ഏകാംഗ നാടകം അവതരിപ്പിച്ചത്.   


ALSO READ: Cow Hug Day: കൗ ഹഗ് ഡേ പിൻവലിച്ചു, ആനിമൽ വെൽഫയർ ബോർഡ് ഉത്തരവ്


ഭരണകൂടത്തിന്റെ തലതിരിഞ്ഞ ഉത്തരവിനെ പുതിയ തലമുറയെ ബോധ്യപെടുത്തുന്നതിന്റെ ഭാഗമായാണ് നാടകം അവതരിപിച്ചതെന്നും ഒരു കലാകാരൻ എന്ന നിലയിൽ അതിനോട് പ്രതികരിക്കുക തന്റെ ബാധ്യതയാണെന്നും അലൻസിയർ പറഞ്ഞു. വീട്ടിലെ പശു ആലിംഗനത്തെ ന്യായീകരിച്ചും പിന്തുണച്ചും ബിജെപി നേതാക്കളടക്കം രംഗത്തു വന്നെങ്കിലും പൊതുസമൂഹത്തിൽ നിന്ന് ഉയർന്ന രൂക്ഷമായ വിമർശനമാണ് പിൻവലിക്കാൻ കാരണമായത്.


പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം മൂലം വേദ കാലഘട്ടം മുതൽ ഉള്ള പാരമ്പര്യങ്ങൾ ഇല്ലാതാകുകയാണെന്നും അത് ഇന്ത്യയുടെ പൈതൃകത്തെ മറുന്നപോകാൻ ഇടയാക്കുന്നുയെന്നും ആദ്യം പുറത്ത് വിട്ട സർക്കലുറിൽ കുറ്റപ്പെടുത്തിയിരുന്നു. സർക്കുലറിനെ പിന്തുണച്ച് നിരവധി തീവ്ര വലത് സംഘടനകൾ രംഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.