വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ഡാൻസ് പാർട്ടിയുടെ  സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നടനും സംവിധായകനുമായ സോഹൻ സീനുലാൽ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിലുണ്ടാകുന്ന ഒരു ആകസ്മിക സംഭവവും, അതിനെ വളരെ രസകരമായി  തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ഡാൻസ് പാർട്ടിയുടെ പ്രമേയം.


സംഗീതത്തിന് വളരെ പ്രാധാന്യം ഉള്ള  ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരായ രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ്. ​ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് സന്തോഷ്‌ വർമ്മയാണ്. സൗത്ത് ഇന്ത്യയിലെ പ്രഗൽഭനായ കോറിയോ​ഗ്രാഫറായ ഷെരീഫ് മാസ്റ്റർ ആണ് യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിൽ  ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ  കോറിയോഗ്രാഫറായി എത്തുന്നത്.


ALSO READ: Boss and co: പ്രൊഫസർ നിവിൻ പോളി, ടോക്കിയോയായി മമിത ബൈജു; ബോസ് ആൻ കോ മണി ഹൈസ്റ്റ് ആയാൽ ഇങ്ങനെ


ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജൻ ആണ് നിർവഹിക്കുന്നത്. ആർട്ട്‌- സതീഷ് കൊല്ലം, മേക്ക് അപ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ- ഡാൻ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, മധു തമ്മനം, കൊ- ഡയറക്ടർ- പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ- ഷഫീക്ക് കെ കുഞ്ഞുമോൻ, ഡിസൈൻസ്- കോളിൻസ് ലിയോഫിൽ, പിആർ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ- എഎസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.