Dance Party Movie: ബിജിബാലിന്റെ സംഗീതത്തിൽ ഒരു റൊമന്റിക്ക് മെലഡി; ഡാൻസ് പാർട്ടിയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി
Dance Party Movie Song: സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്.
ഡിസംബർ ഒന്നിന് റിലീസ് ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ മൂന്നാം ഗാനം മനോരമ മ്യൂസിക്ക് പുറത്തിറക്കി. ആദ്യം റിലീസ് ചെയ്ത രണ്ട് ഗാനങ്ങൾ ഡാൻസ് നമ്പറുകളായിരുന്നു. പുതിയതായി പുറത്തിറക്കിയ ഈ ഗാനം ഒരു പ്രണായർദ്രമായ മെലഡിയാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്.
ചിലു ചിലു ചിലങ്കങ്ങൾ അണിയാം ഞാൻ എന്നു തുടങ്ങുന്ന ഗാനത്തിൽ ചിത്രത്തിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനും നായിക ശ്രദ്ധ ഗോകുലുമാണ് അഭിനയിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസും നൈസി റെജിയും നിർമിച്ച് സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.