വിശ്വക് സെൻനായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ദാസ് കാ ധാമ് കി'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2023 ഫെബ്രുവരിയിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനോടൊപ്പം ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.  വാൻ മയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിലാണ് ചിത്രം എത്തുന്നത്. കരാട്ടേ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ്  വിശ്വക് സെൻ എത്തുന്നത്. നിവേദ പേഥുരാജാണ് നായിക.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ  തിരക്കഥയും സംവിധാനവും വിശ്വക് സെൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 'ദാസ് കാ ധാ മ്കി " യുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത് പ്രസന്നകുമാറാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്റ്റൈലിഷും, കാർക്കശ്യവുമായ ഒരു കഥാപാത്രമായി ആണ് വിശ്വക് സെൻ എത്തിയിരിക്കുന്നത്. ഇതൊരു മാസ്- ആക്ഷൻ  ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിന് നവ്യാനുഭൂതി പ്രദാനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്..   ഹൈദരാബാദിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിച്ച് വരികെയാണ്.


ALSO READ: Kanthara OTT Update : കാന്താര ഉടൻ ഒടിടിയിൽ റിലീസ് ചെയ്യും? എപ്പോൾ, എവിടെ കാണാം?


ഈ സിനിമയുടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത് ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് - ജുജി ആണ്. കൂടാതെ ഹരിഹര മല്ലു ഒരുക്കിയിരിക്കുന്ന ക്ലൈമാക്സ് ആക്ഷൻ സീനുകൾ, ആക്ഷൻ മൂവി പ്രേമികളായ പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കും.  ബിംബി സാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്ററ്റും, വെങ്കട് മാസ്റ്ററും "ദാസ് കാ ധാമ്കി "യുടെ ഭാഗമായിരിക്കുന്നു എന്ന സവിശേഷതയുo എടുത്തു പറയേണ്ടതാണ്.  ദിനേഷ്.കെ.ബാബു ഛായാഗ്രഹണവും, ലിയോൺ ജയിംസ് സംഗീതവും, അൻവർ അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.  ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി എത്തും.  


വിശ്വക് സെൻ, നിവേദപേഥുരാജ് എന്നിവരെ കൂടാതെ  റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി  എത്തുന്നത്. കഥ: പ്രസന്നകുമാർ ബസവാഡ .ഛായാഗ്രഹണം: ദിനേഷ്.കെ.ബാബു,  സംഗീതം: ലിയോൺ ജയിംസ്.    എഡിറ്റർ: അൻവർ അലി,  കലാസംവിധാനം: എ.രാമാൻജനേയുലു, ഫൈറ്റ്: ടൊഡോർ ലാസ റോവ് -ജു ജി ,ദിനേഷ്  കെ.ബാബു ,വെങ്കട്. പി. ആർ. ഓ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.