നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. നാനിയും കീർത്തി സുരേഷ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. നാനിയുടെ ഒരു വ്യത്യസ്ത ​ഗെറ്റപ്പ് തന്നെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്. ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ദസറ ഒരു പീരീഡ്-ആക്ഷൻ ഡ്രാമ ചിത്രമാണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

സുധാകർ ചെറുകുരി ആണ് ദസറ നിർമ്മിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളാണ് നാനി എന്ന നടൻ എപ്പോഴും തിരഞ്ഞെടുത്തിട്ടുള്ളത്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു റോളായിരിക്കും ദസറയിലേത്. ശ്യാം സിങ്ക റോയ് വൻ വിജയമായിരുന്നു. ചിത്രത്തിലെ നാനിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ഫെബ്രുവരി 16നായിരുന്നു ദസറയുടെ പൂജ കർമ്മം നടന്നത്. ഈ ചിത്രം വളരെ കാലം ഓർമ്മിക്കപ്പെടും എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് നാനി കുറിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 



Also Read: Varisu Movie: 'ലീക്കായ രം​ഗങ്ങൾ ഷെയർ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു'; വാരിസ് നിർമ്മാതാവിന്റെ ട്വീറ്റ്


 


സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യൻ നിർവ്വഹിക്കുന്നു. സന്തോഷ് നാരായണൻ ആണ് സംഗീതം ഒരുക്കുന്നത്. എഡിറ്റർ- നവിന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനർ- അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിജയ് ചഗന്തി, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.