Dasara Ott Update: നാനിയുടെ ദസറ ഒടിടിയിലെത്തി; സട്രീമിങ് എവിടെ?
നെറ്റ്ഫ്ലിക്സിൽ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
നാനി, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ദസറ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ദസറ നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കും. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്തത്. നാനിയുടെ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിച്ചിട്ടുള്ളത്.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. മാർച്ച് 30ന് തിയേറ്ററുകളിലെത്തിയ ചിത്രമാണിത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് എല്ലാം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...