വീണ്ടും സുഷിൻ മാജിക് നിറച്ച് ബോ​ഗയ്ൻവില്ലയിലെ മ്യൂസിക് വിഡിയോ എത്തി. 'ഡെഡ് ക്യാൻ ഡാൻസ്' എന്ന ട്രാക്കിൻ്റെ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമൽ നീരദിന്റെ സംവിധാനത്തിൽ ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ബോ​ഗയ്ൻവില്ല. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം ആണ് സംഗീതം പകർന്നിരിക്കുന്നത്. 


Read Also: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും


 ചിത്രത്തിലേതായി പുറത്തിറങ്ങിയ സ്തുതി, മറവികളേ...എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്ണർ. 


കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 'ഭീഷ്‌മപര്‍വ്വം' എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍. 



അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റർ- വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ- ജോസഫ് നെല്ലിക്കൽ. സൗണ്ട് ഡിസൈൻ- തപസ് നായക്. കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്. മേക്കപ്പ്- റോണക്സ് സേവ്യർ. കോറിയോഗ്രാഫി- ജിഷ്ണു, സുമേഷ്.


അഡീഷണൽ ഡയലോഗുകൾ- ആർ ജെ മുരുഗൻ. ഗാനരചന- റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ. സ്റ്റണ്ട്- സൂപ്രീം സുന്ദർ, മഹേഷ് മാത്യു. പ്രൊഡക്ഷൻ സൗണ്ട്- അജീഷ് ഒമാനക്കുട്ടൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അരുൺ ഉണ്ണിക്കൃഷ്ണൻ.


അസോസിയേറ്റ് ഡയറക്ടർമാർ- അജീത് വേലായുധൻ, സിജു എസ് ബാവ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. സ്റ്റിൽസ്- ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം. പിആർഒ- ആതിര ദിൽജിത്ത്. പബ്ലിസിറ്റി ഡിസൈൻസ്- എസ്തെറ്റിക് കുഞ്ഞമ്മ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.