Asif Ali: ആസിഫ് അലി ചിത്രവുമായി നവാഗത സംവിധായകൻ ഫർഹാൻ; ഡാർക്ക് ഹ്യൂമർ എന്റർടെയ്നർ ഒരുങ്ങുന്നു
Dark Humor Film: റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ആസിഫ് അലി നായകനായി നവാഗതനായ ഫർഹാൻ പി ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. ജിസ് ജോയ്, ഖാലിദ് റഹ്‌മാൻ തുടങ്ങിയ സംവിധായകർക്കൊപ്പം അസോസിയേറ്റായി പ്രവർത്തിച്ച സംവിധായകനാണ് ഫർഹാൻ. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ആസിഫ് അലി നിലവിൽ ചിത്രീകരണം നടക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം നവംബർ അവസാന വാരം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ALSO READ: ഹോളിവുഡ് സ്റ്റൈലല്ല... ഇത് ഇന്ത്യൻ മാർവലെന്ന് ആരാധകർ; ബ്രഹ്മാണ്ഡ ദൃശ്യാനുഭവം ഒരുക്കി കൽക്കി- റിവ്യൂ
പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നിലവിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ആസിഫ് അലി.
അഡിയോസ് ആമിഗോസ് എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ആസിഫ് അലിയുടെ പുതിയതായി തിയേറ്ററുകളിൽ എത്തിയ തലവൻ സൂപ്പർ ഹിറ്റായിരുന്നു. തലവനിൽ ആസിഫ് അലിയും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.