മുംബൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ നിന്നും  ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍ പിന്മാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഡംബര ഫാഷൻ ഹൗസായ ലൂയിസ് വിറ്റണിന്‍റെ ക്ഷണപ്രകാരം നടത്താനിരുന്ന യാത്രയില്‍ നിന്നാണ് ദീപിക പിന്മാറിയത്. ഫെബ്രുവരി 24ന് ആരംഭിച്ച പാരിസ് ഫാഷന്‍ വീക്ക് മാര്‍ച്ച് മൂന്നിനാണ് അവസാനിക്കുന്നത്. 


വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനത്തിലാണ് ദീപിക യാത്ര റദ്ദാക്കി. പാരീസ് ഫാഷൻ വീക്കിലെ ലൂയി വിറ്റണിന്‍റെ എഫ്‌ഡബ്ല്യു 2020 ഷോയിൽ പങ്കെടുക്കാനായിരുന്നു ദീപികയ്ക്ക് ക്ഷണം ലഭിച്ചത്. 


ദീപിക പദുക്കോൺ ഫ്രാൻസിലേക്ക് പോകാനിരുന്നതാണെന്നും കൊറോണ വൈറസ് പകർച്ച വ്യാധിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ യാത്ര റദ്ദാക്കുകയായിരുന്നുവെന്നും താരത്തിന്‍റെ വക്താവാണ്‌ വെളിപ്പെടുത്തിയത്. 


കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന '83'ആണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്‍റെ അടുത്ത ചിത്രം. കപില്‍ ദേവായി രൺവീർ സിംഗെത്തുന്ന ചിത്രത്തില്‍ ഭാര്യ റോമി ദേവായാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.