ന്യൂഡല്‍ഹി: JNU വി​ദ്യാ​ര്‍​ത്ഥി സ​മ​ര​ത്തി​ന് പിന്തുണ പ്ര​ഖ്യാ​പി​ച്ച്‌ രംഗത്തെത്തിയ ബോളിവുഡ് ചലച്ചിത്ര താരം ദീപിക പദുക്കോണിന്‍റെ ട്വിറ്റര്‍ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

40,000 പേ​രാ​ണ് ദീ​പി​ക​യെ ട്വി​റ്റ​റി​ല്‍ പു​തു​താ​യി ഫോ​ളോ ചെ​യ്തിരിക്കുന്നത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ദീ​പി​ക​യെ പി​ന്തു​ണ​ച്ച്‌ സ്റ്റാ​ന്‍​ഡ് വി​ത്ത് ദീ​പി​ക, ഐ ​സ​പ്പോ​ര്‍​ട്ട് ദീ​പി​ക തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും സ​ജീ​വ​മാ​ണ്.


ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 7.30നാണ് ദീപിക JNU ക്യാമ്പസിലെത്തിയത്.  തുടര്‍ന്ന്, സ​ബ​ര്‍​മ​തി ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സന്ദര്‍ശിച്ച ശേഷം മടങ്ങി. പ​തി​ന​ഞ്ച് മി​നി​റ്റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച ദീപികയെന്നാല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സംസാരിച്ചില്ല. 


പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്രമായ ​ "Chhapaak" ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ര​ണ്ടു ദി​വ​സ​മാ​യി ദീ​പി​ക ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചശേഷമാണ് ദീപിക JNU സന്ദര്‍ശിച്ചത്.


ഇതേ തുടര്‍ന്ന്, ദീപികയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.