Captain Miller: ധനുഷ് ചിത്രം “ക്യാപ്റ്റൻ മില്ലർ”; കേരളാ വിതരണാവകാശം ഫോർച്യൂൺ സിനിമാസിന്
Captain Miller Movie Update: സിനിമയുടെ ലോഞ്ച് സമയം മുതൽ, ധനുഷ് നായകനായ `ക്യാപ്റ്റൻ മില്ലർ` പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റിയിരുന്നു.
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഫോർച്യുൺ ഫിലിംസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു.റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയത്.പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയുടെ ലോഞ്ച് സമയം മുതൽ, ധനുഷ് നായകനായ "ക്യാപ്റ്റൻ മില്ലർ" പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും സൗത്ത് ഇൻഡസ്‌ട്രിയിൽ നിന്നുള്ള ഏറ്റവും വലിയ ബ്രാൻഡ് പേരുകൾ ഉൾക്കൊള്ളുമ്പോൾ ചിത്രത്തിന്റെ ഓരോ പ്രഖ്യാപനത്തിലും പ്രതീക്ഷകൾ നിരന്തരം ഉയരുകയാണ്.
ക്യാപ്റ്റൻ മില്ലറിന്റെ ട്രയ്ലർ ഉടൻ പ്രേക്ഷകരിലേക്കെത്തും . സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയായി അഭിനയിക്കുന്നു, ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങിയ വാഗ്ദാനങ്ങളുള്ള പവർഹൗസ് പ്രതിഭാധനരായ സൂപ്പർതാരങ്ങളും മറ്റ് നിരവധി പ്രമുഖ അഭിനേതാക്കളും ഈ താരനിരയിൽ ഉൾപ്പെടുന്നു.
ALSO READ: മലയാള ചിത്രം 'റിപ്ടൈഡ്' റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ക്യാപ്റ്റൻ മില്ലറിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും: അരുൺ മാതേശ്വരൻ, നിർമ്മാണം: സെന്തിൽ ത്യാഗരാജൻ & അർജുൻ ത്യാഗരാജൻ,സംഗീതം: ജി വി പ്രകാശ്,DOP: സിദ്ധാർത്ഥ നുനി എഡിറ്റർ: നാഗൂരാൻ,കലാസംവിധാനം: ടി.രാമലിംഗം,വസ്ത്രാലങ്കാരം: പൂർണിമ രാമസാമി & കാവ്യ ശ്രീറാം,സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ,പബ്ലിസിറ്റി ഡിസൈനർ: ട്യൂണി ജോൺ (24AM),വരികൾ: വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കാബർ വാസുകി,വിഎഫ്എക്സ് സൂപ്പർവൈസർ: മോനേഷ് എച്ച്,നൃത്തസംവിധാനം: ഭാസ്കർ,ശബ്ദമിശ്രണം: എം ആർ രാജകൃഷ്ണൻ,പിആർഓ : പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.