സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. . ധനുഷ് ചിത്രം 'രായൻ'; സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. ജൂൺ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ രായൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്. ധനുഷുമായി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് മികച്ച ചിത്രം സമ്മാനിക്കാൻ തന്നെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സൺ പിക്ചേഴ്സ്‌മായി സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം." - ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.


ശ്രീ ഗോകുലം മൂവീസ് സമീപ കാലത്ത് കേരളത്തിൽ വിതരണം ചെയ്ത തമിഴ് ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. പൊന്നിയിൻ സെൽവൻ,ജയിലർ, ജവാൻ, ലിയോ, ഡങ്കി, തുടങ്ങി അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് നിർമിച്ച ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടി. ജയസൂര്യ നായകനായി അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാർ' എന്ന ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.


വമ്പൻ താരനിരയാണ് രായൻ എന്ന തമിഴ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ജൂൺ 13 ന് കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും. പി ആർ ഒ - ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.