ധനുഷ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'രായൻ'. ധനുഷ് തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിത ചിത്രം ഒടിടിയിൽ എത്തുകയാണ്. ആമസോൺ പ്രൈം വീഡിയോസ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഓ​ഗസ്റ്റ് 23 മുതൽ രായൻ പ്രൈമിൽ സ്ട്രീമിങ് തുടങ്ങും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും. എ സർട്ടിഫിക്കറ്റോട് കൂടി ഇറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം ജൂലൈ 26നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ​ഗോകുലം മൂവീസാണ് കേരളത്തിൽ പ്രദർശനത്തിച്ചത്. മലയാളത്തിൽ നിന്ന് അപർണ ബാലമുരളി, നിത്യ മേനോൻ, കാളിദാസ് ജയറാം എന്നിവരും രായനിൽ അഭിനയിച്ചിട്ടുണ്ട്. സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ദുഷ്റ വിജയൻ, എസ്ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധനുഷിന്റെ 50ാമത്തെ ചിത്രമാണിത്.



 


ഛായാ​ഗ്രഹണം- ഓം പ്രകാശ്, സം​ഗീതം- എആർ റഹ്മാൻ, നിർമാണം- സൺ പിക്ചേഴ്സ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.