Dhoomam Movie: `ധൂമം` ടൈറ്റിൽ ട്രാക്ക് എത്തി; ഫഹദ് ഫാസിൽ ചിത്രം തിയേറ്ററുകളിലേക്ക്
കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ എന്ന സംവിധായകനാണ് ഫഹദിന്റെ ധൂമവും സംവിധാനം ചെയ്യുന്നത്.
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ ധൂമത്തിലെ ടൈറ്റിൽ ട്രാക്ക് വീഡിയോ പുറത്തിറക്കി. പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ട്രാക്ക് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ഒരേ സമയം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ധൂമം പുറത്തിറങ്ങും.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധൂമം. റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധൂമത്തിലെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും എല്ലാം തന്നെ വളരെ ജനശ്രദ്ധ നേടിയിരുന്നു. ട്രെയിലർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ചിത്രം ജൂൺ 23ന് പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് "ധൂമം" തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.
Also Read: Regina Movie: വീട്ടമ്മയുടെ പ്രതികാര കഥയുമായി ‘റെജീന’; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്!
പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ- കബീർ മാനവ്, ആക്ഷൻ ഡയറക്ടർ- ചേതൻ ഡിസൂസ.
ഫാഷൻ സ്റ്റൈലിസ്റ്റ്- ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ- ജോസ്മോൻ ജോർജ്, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജി- ഒബ്‌സ്ക്യുറ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...